BANKING

ഓൺലൈനായി അക്കൌണ്ട് തുടങ്ങാം പഞ്ചാബ് നാഷണൽ ബാങ്കിൽ |Punjab National Bank Account

Advertisement

ഇന്ത്യയിലെ ജനപ്രിയ ബാങ്കുകളിൽ ഒന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക് അഥവാ പിഎൻബി. വ്യക്തിഗത ബാങ്കിംങ്, കോർപ്പറേറ്റ് ബാങ്കിംങ്, എൻആർഐ ബാങ്കിംങ് തുടങ്ങി വിവിധ തരം സാമ്പത്തിക സേവനങ്ങൾ പിഎൻബി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഓൺലൈനായി ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള അവസരവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. സീറോ ബാലൻസ് അക്കൌണ്ട് ഉൾപ്പെടെ വിവിധ തരം സേവിംങ് അക്കൌണ്ടുകൾ ഓൺലൈനായി ഇപ്പോൾ ആരംഭിക്കാവുന്നതാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് സേവിംങ് അക്കൌണ്ട് ഓൺലൈനായി ആരംഭിക്കുന്നതിന് ബാങ്കിൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ സേവനങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് സേവിംങ് അക്കൌണ്ട് ഫോം തിരഞ്ഞെടുത്ത് ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കുക. തുടർന്നുവരുന്ന ഫോമിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ബ്രാഞ്ച് തുടങ്ങിയ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക. അപേക്ഷ സമർപ്പിച്ച് 5 പ്രവർത്തിദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൌണ്ട് ആക്ടീവ് ആകുന്നതാണ്.

പിഎൻബിയിൽ എല്ലാ അക്കൌണ്ടുകളും ഓൺലൈനായി ആരംഭിക്കാൻ സാധിക്കില്ല. പഞ്ചാബ് നാഷണൽ ബാങ്ക് പ്രധാനപ്പെട്ട സേവിംങ് അക്കൌണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം

1. സേവിംങ് ഡെപ്പോസിറ്റ് (ജനറൽ) അക്കൌണ്ട്

വ്യക്തികൾക്ക് പുറമേ ട്രസ്റ്റുകൾക്കും സൊസൈറ്റികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ആരംഭിക്കാൻ സാധിക്കുന്ന അക്കൌണ്ടാണ് സേവിംങ് ഡെപ്പോസിറ്റ് (ജനറൽ) അക്കൌണ്ട്. 500 രൂപയാണ് അക്കൌണ്ടിലെ പ്രാഥമിക നിക്ഷേപം. ഓൺലൈനായി അക്കൌണ്ട് ആരംഭിക്കാനും പ്രവർത്തിക്കാനും സാധിക്കുന്നതാണ്.

2. പ്രീമിയം സേവിംങ് അക്കൌണ്ട്

ക്വാർട്ടർലി ആവറേജ് ബാലൻസ് 100000 രൂപയാണ് . ചെക്ക് ബുക്കിന് പുറമേ ഡെബിറ്റ് കാർഡുകളും ഉപഭോക്താക്കൾക്ക് നൽകുന്നതാണ്. പ്രതിദിന എടിഎം പിൻവലിക്കൽ പരിധി 1 ലക്ഷം രൂപയാണ്. ലോക്കർ ചാർജുകൾക്ക് വാർഷിക ഫീസിന്മേൽ 25 ശതമാനം കിഴിവും ലഭ്യമാണ്.

3. എസ്എഫ് പ്രൂഡൻറ്റ് സ്വീപ്പ് ഡെപ്പോസിറ്റ് സ്കീം

വ്യക്തികൾക്ക് ആരംഭിക്കാവുന്ന മറ്റൊരു അക്കൌണ്ടാണ് എസ്എഫ് പ്രൂഡൻറ്റ് സ്വീപ്പ് ഡെപ്പോസിറ്റ് അക്കൌണ്ട്. Initial Deposit/Minimum Quarterly Average Balance Required : Rs.25000/-എടിഎം കാർഡ്, ചെക്ക് ബുക്ക്, ഇൻറ്റർനെറ്റ് ബാങ്കിംങ് തുടങ്ങിയ സേവനങ്ങൾ ഈ അക്കൌണ്ട് ഹോൾഡേഴ്സിന് ലഭ്യമാണ്.

4. പിഎൻബി ജൂനിയർ എസ്എഫ് അക്കൌണ്ട്

കുട്ടികൾക്ക് വേണ്ടി പിഎൻബി അവതരിപ്പിച്ച സേവിംങ് അക്കൌണ്ടാണ് പിഎൻബി ജൂനിയർ എസ്എഫ് അക്കൌണ്ട്. 10 വയസ്സിന് മുകളിൽ പ്രായമുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈനായും ഈ അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല.

5. പിഎൻബി രക്ഷക് പദ്ധതി

ഈ അക്കൌണ്ട് ഉപഭോക്താക്കൾക്ക് 50 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വായ്പകളുടെ പലിശ നിരക്കിലും സർവ്വീസ് ചാർജുകൾക്കും ഇളവ് ലഭിക്കുന്നതാണ്.

6. പിഎൻബി ശിക്ഷക് സ്കീം

സ്കൂൾ, കോളേജ് അധ്യാപകർക്ക് വേണ്ടി പിഎൻബി ആരംഭിച്ച അക്കൌണ്ടാണിത്. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന അക്കൌണ്ടുകളാണിവ. മിനിമം ബാലൻസ് നിലനിർത്തേണ്ട കാര്യമില്ല. അക്കൌണ്ട് ഹോൾഡേഴ്സിന് സൌജന്യ എടിഎം കാർഡും ചെക്ക് ബുക്കും നൽകുന്നതാണ്.

7. പിഎൻബി വിദ്യാർത്ഥി എസ്എഫ് അക്കൌണ്ട്

കുട്ടികൾക്ക് വേണ്ടി അവരുടെ രക്ഷിതാക്കൾക്ക് ആരംഭിക്കാവുന്ന അക്കൌണ്ടാണിത്. സീറോ ബാലൻസ് അക്കൌണ്ടായി ഇവ ആരംഭിക്കാവുന്നതാണ്. സൌജന്യ എടിഎം കാർഡിനൊപ്പം ചെക്ക് ബുക്കും അക്കൌണ്ട് ഉടമയ്ക്ക് നൽകുന്നതാണ്.
വ്യക്തിഗത അക്കൌണ്ടുകൾ മാത്രമല്ല ജോയിൻറ്റ് അക്കൌണ്ടുകളും പിഎൻബി സേവിംങ് അക്കൌണ്ടായി ആരംഭിക്കാവുന്നതാണ്. കൂടാതെ സീറോ ബാലൻസ് സേവിംങ് അക്കൌണ്ടുകളും പിഎൻബി വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisement