രാജ്യത്തെ ബാങ്കിംഗ് നിയമങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭ്യന്തര സമിതി. 1949ൽ രൂപീകരിച്ച ബാങ്കിംഗ് നിയമങ്ങൾക്കാവും ഈ ശുപാർശകൾക്ക് അനുമതി ലഭിച്ചാൽ മാറ്റം വരുക. വൻകിട കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ
ശുപാർശകൾ പ്രകാരം പ്രൊമോട്ടർമാർ ആകാൻ സാധിക്കും. പ്രൊമോട്ടർ ഓഹരി വിഹിതം 15 ശതമാനത്തിൽ നിന്നും 26 ശതമാനമാക്കി ഉയർത്തുകയും ചെയ്തു.
വ്യവസ്ഥകൾപ്രകാരം മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളതും അമ്പതിനായിരം കോടിയിലധികം ആസ്തി ഉള്ളതുമായ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ബാങ്കുകളായി പരിഗണിക്കാം. ഇതിന് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തനമികവ് എങ്കിലും ഉണ്ടായിരിക്കണം. അതുപോലെതന്നെ ഷെഡ്യൂൾ
ബാങ്കുകളായി പ്രവർത്തിക്കാൻ ആവശ്യമായ മൂലധന ശേഷി 500 കോടിയിൽനിന്ന് ആയിരം കോടി വരെ ആക്കി. സ്മാൾ ഫിനാൻസ് ബാങ്ക് ലൈസൻസ്കൾക്കാകട്ടെ ഇത് 200 നിന്നും 300 കോടിയാക്കി.
ലൈസൻസ് സംബന്ധിച്ചുള്ള നിയമനടപടികൾ നിലവിലെ ബാങ്കുകൾക്ക് ബാധകമാകണം. പുതിയ നിയമ വ്യവസ്ഥകൾ നിലവിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ദോഷകരമായി വാദിക്കുന്നുണ്ടെങ്കിൽ ഇളവുകൾ നൽകാം എന്നും ശുപാർശയിൽ ഉൾപ്പെടുന്നു. പൊതുജന അഭിപ്രായം അറിയുന്നതിനു വേണ്ടി ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് റിസർവ്ബാങ്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്