ലോക്ക് ഡൗണിനെ തുടർന്ന് ആർബിഐ വായ്പാ തിരിച്ചടവുകൾക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയം കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും മൂന്നു മാസത്തേക്ക് കൂടെ നീട്ടി.ഇതോടു കൂടി വായ്‍പകളുടെ തിരിച്ചടവുകൾക്ക് ലഭിക്കുന്ന മൊറട്ടോറിയതിന്റെ ആനുകൂല്യം ആറു മാസമായി. നേരത്തെ അനുവദിച്ച മൊറൊട്ടോറിയം പിരീഡിന്റെ കാലാവധി ഈ മാസം മെയ് 31 നു അവസാനിക്കാനിരിക്കെ ആണ് മൂന്നു മാസം കൂടി ഉയർത്തിയത്.പുതിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം തുടരും.ഈ മൊറൊട്ടോറിയം പിരീഡിലുള്ള വായ്‍പകളുടെ പലിശ തവണകളായി അടക്കണം.ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്.
ആർബിഐ യുടെ മറ്റു പ്രഖ്യാപനങ്ങൽ എന്തൊക്കെ ആണെന്ന് നോക്കാം
- റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു
- റിവേഴ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കി.
- പണലഭ്യത ഉറപ്പുവരുത്താൻ നടപടി
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്