ലോക്ക് ഡൗണിനെ തുടർന്ന് ആർബിഐ വായ്പാ തിരിച്ചടവുകൾക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയം കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും മൂന്നു മാസത്തേക്ക് കൂടെ നീട്ടി.ഇതോടു കൂടി വായ്‍പകളുടെ തിരിച്ചടവുകൾക്ക് ലഭിക്കുന്ന മൊറട്ടോറിയതിന്റെ ആനുകൂല്യം ആറു മാസമായി. നേരത്തെ അനുവദിച്ച മൊറൊട്ടോറിയം പിരീഡിന്റെ കാലാവധി ഈ മാസം മെയ് 31 നു അവസാനിക്കാനിരിക്കെ ആണ് മൂന്നു മാസം കൂടി ഉയർത്തിയത്.പുതിയ തീരുമാനം പ്രകാരം ഓഗസ്റ്റ് 31 വരെ മൊറട്ടോറിയം തുടരും.ഈ മൊറൊട്ടോറിയം പിരീഡിലുള്ള വായ്‍പകളുടെ പലിശ തവണകളായി അടക്കണം.ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്.