ബാങ്കിന്റെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ ടോൾഫ്രീ നമ്പറുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ വ്യാപകമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ടോൾ ഫ്രീ നമ്പറുകൾ എല്ലാം വിശ്വസിക്കരുതെന്നും മുന്നറിയിപ്പ്. ഉപഭോക്താക്കൾക്ക് മാത്രമല്ല ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പുണ്ട്.
ബാങ്കിന്റെ യോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ ടോൾഫ്രീ നമ്പറുകൾ സ്വന്തമാക്കി അവയോട് സാമ്യമുള്ള പുതിയ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കോളർ ഐഡി ഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളർ ഉപയോഗിച്ചാണ് ഇവ വ്യാപകമായി കാണുന്നത്. സോഷ്യൽ എൻജിനീയറിങ് ഫ്രോഡ് എന്നാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ ആർബിഐ വിശേഷിപ്പിക്കുന്നത്.
ഉപഭോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡ് നമ്പർ, ഓ ടി പി, യൂസർ നെയിം അടക്കമുള്ള പല വിവരങ്ങളും കൈ മാറരുതെന്ന് ആർബിഐ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള തട്ടിപ്പുകാരെ മുന്നിൽകണ്ടുകൊണ്ട് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എസ് എം എസ് വഴിയും വെബ്സൈറ്റ് വഴിയും മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞു.