Categories: BANKINGNEWS

ചെക്ക് തട്ടിപ്പുകൾക്കിനി വിട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ “പോസിറ്റീവ് പേ” സ്കീമിനെ കുറിച്ച് അറിയേണ്ടതെല്ലാം

Advertisement

ചെക്ക് കേസുകളിൽപെട്ട് നിരവധി പേർ പോലീസ് സ്റ്റേഷനുകളിൽ നിരന്തരം കയറിയിറങ്ങാറുണ്ട് . കോവിഡ് കാലം വന്നതോടുകൂടി കോൺടാക്ട്ലെസ് ട്രാൻസാക്ഷനുകളാണ് ഇപ്പോൾ കൂടുതലായും നടന്നുവരുന്നത് . എന്നിരുന്നാൽകൂടി നെറ്റ് ബാങ്കിംഗ് സൗകര്യം ലഭ്യമാകാത്തവർ പണമിടപാടുകൾക്കായി ചെക്കുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ചെക്ക് വഴി പണമിടപാട് നടത്തുന്നവർക്ക് സുഗമമായ സേവനം ഉറപ്പാക്കണം. അതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് “പോസിറ്റീവ് പേ” സ്കീം.

എന്താണ് “പോസിറ്റീവ് പേ” സ്കീം എന്ന് നോക്കാം? പ്രധാനമായും ചെക്ക് നൽകുന്ന വ്യക്തി എല്ലാ വിവരങ്ങളും ബാങ്കിനെ മുൻകൂട്ടി അറിയിച്ചിരിക്കണം. അതിനാൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് മുൻപ് ബാങ്കിന് നൽകിയിരിക്കുന്ന വിവരങ്ങൾ അധികൃതർ പുനപരിശോധിക്കും. ബാങ്കിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വൈരുധ്യം വന്നാൽ ചെക്ക് സ്വീകരിക്കുന്നതല്ല, തിരിച്ചയയ്ക്കും.

അക്കൗണ്ട് ഉടമ നെറ്റ് ബാങ്കിംഗ് സംവിധാനം വഴി ബാങ്കിനെ അറിയിക്കേണ്ട വിവരങ്ങൾ താഴെ പറയുന്നവയാണ്.
1)അക്കൗണ്ട് നമ്പർ
2)ചെക്ക് നമ്പർ
3)പേര്
4)തീയതി
5)തുക
എന്നിവയെല്ലാമാണ്. കൂടാതെ ചെക്ക് ലീഫിൻ്റെ ഇരുപുറവും സ്കാൻ ചെയ്തു ഓൺലൈനിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള നടപടിവഴി ചെക്ക് തട്ടിപ്പിൻ്റെ നിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് ആർബിഐയുടെ നിരീക്ഷണം.

Advertisement