Advertisement

റുപേ കാർഡ് ഉപയോക്താകൾക്ക് സന്തോഷവാർത്ത!​

റുപേ കാർഡ് ഫെസ്റ്റിവ് കാർണിവലി’നോട് അനുബന്ധിച്ച് റുപേ കാർഡ് ഉപയോക്താകൾക്ക് നിരവധി ബ്രാൻഡഡ് ഇനങ്ങൾക്ക് മേൽ 65% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ. ആമസോൺ, സ്വിഗ്ഗി, സാംസങ് ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ആകർഷകമായ ആനുകൂല്യങ്ങളും കിഴിവുകളും ലഭിക്കുമെന്ന് എൻപിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.​സുരക്ഷിതവും സമ്പർക്കരഹിതവും പണരഹിതവുമായ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുക. ​

​ആരോഗ്യം, വിദ്യാഭ്യാസം, ഇ-കോമേഴ്‌സ് എന്നീ സെക്ടറുകൾക്കു പുറമേ ഡൈനിങ്, ഫുഡ് ഡെലിവറി, ഫാർമസി എന്നിവയിലും ആനുകൂല്യങ്ങൾ ലഭ്യമാണ്. ആഘോഷങ്ങളുടെ മേന്മ ഒട്ടുംതന്നെ കുറയ്ക്കാതെ സുരക്ഷിതമായ പണമിടപാടുകൾ നടത്താൻ ഇത് സഹായിക്കും എന്ന് എൻപിസിഐയുടെ ചീഫ് മാർക്കറ്റിംഗ് ഹെഡ് വ്യക്തമാക്കി. 10-65% വരെ ഡിസ്‌കൗണ്ട് ടോപ് ബ്രാൻഡ്‌സിന് മേൽ ലഭിക്കും. ​

​ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ റുപേ കാർഡിന്റെ സ്വീകാര്യത വർധിപ്പിക്കാൻ വേണ്ടി എൻപിസിഐ നിരന്തര ശ്രമം നടത്തുന്നുണ്ടെന്നും മാർക്കറ്റിങ് ഹെഡ് കുണാൽ കൽവാടിയ പറഞ്ഞു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്