Categories: NEWS

കോവിഡ് കാലത്തും ‘ബില്യൺ’ നേടി ‘ഗ്രേറ്റ്‌’ ആയി ആമസോണും ഫ്ലിപ്കാർട്ടും

Advertisement

കോവിഡിലും കോളടിച്ച് കോട്ടം തട്ടാതെ ഇകോമേഴ്‌സ് കമ്പനികൾ മുന്നേറുന്നു. ഒക്ടോബർ പതിനഞ്ചിന് തുടങ്ങിയ മെഗാ ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷങ്ങളെക്കാൾ മികച്ച സെയിലാണ് നടന്നത്. പൊതുവെ ആദ്യത്തെ ഒരാഴ്ചയിലാണ് 75% വില്പന നടക്കുന്നത്. നാലു ദിവസത്തിനുള്ളിൽ 26,000 കോടിയുടെ വസ്തുക്കളാണ് ഇരു കമ്പനികളും കൂടെ വിറ്റഴിച്ചത്. ​

ഒരു സെക്കൻഡിൽ തന്നെ നൂറിൽ കൂടുതൽ ഓർഡറുകളാണ് പ്ലേസ് ചെയ്യപ്പെടുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ആദ്യ അഞ്ച് ദിവസങ്ങളിൽ തന്നെ ഒരുകോടിയിലധികം കയറ്റുമതികൾ നടത്തി.അതെ സമയം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടത്തിയത് ഒരുലക്ഷം ഉത്പന്നങ്ങൾ മാത്രമാണ്. 66.6 കോടി ഉപയോക്താക്കളാണ് ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റ് സന്ദർശിച്ചത്. ഇതിൽ ഭൂരിഭാഗവും ചെറിയ ടൗൺഷിപ്പിൽ നിന്നുള്ളവരാണ്. ​

മൊബൈൽ കാറ്റഗറിയിലാണ് ഏറ്റവും കൂടുതൽ സെയിൽ നടന്നത്. കഴിഞ്ഞ വർഷങ്ങളെക്കാൾ 3.2% മടങ്ങ് വളർച്ചയുണ്ടായി. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്‌ഫോണുകൾക്കാണ് കൂടുതൽ ഡിമാൻഡ്. ഏകദേശം 25 ലക്ഷം സ്മാർട്ട്‌ഫോണുകൾ വിറ്റഴിയും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ കിച്ചൻ അപ്ലൈയൻസസ്, ലാപ്ടോപ്, ടാബ്ലെറ്റ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ​
ഫാഷൻ മേഖലയിൽ റീട്ടെയ്ലർമാർ വൻ ഡിസ്‌കൗണ്ടുകൾ നൽകിയതും ആകർഷണമായി. ​

കഴിഞ്ഞകാലങ്ങളിൽ വെച്ച് ഏറ്റവും വലിയ ഓപ്പണിങ് ആണ് ആമസോൺ നടത്തിയതെങ്കിലും വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ലിപ്കാർട് ആണ് കൂടുതൽ സെയിൽ നേടിയെടുത്തത്. വില്പനയിൽ 34% ഉയർച്ചയാണ് കാണാൻ സാധിച്ചത്. ​കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ‘ന്യൂ നോർമൽ’ ആയി ഓൺലൈൻ വ്യാപാരങ്ങൾ മാറുന്നതിന്റെ ഒരു ലക്ഷമാണ് ഈ വമ്പൻ സെയിലുകൾക്ക് പിന്നിലെ കാരണാമായി വ്യക്തമാക്കുന്നത്. ​

Advertisement