വിവിധ മേഖലകളിലെ 87% കമ്പനികളും ശമ്പളം വർധിപ്പിച്ചേക്കും
ഇന്ത്യൻ സാലറി ട്രെൻഡിനെ കുറിച്ച് സർവേകൾ നടത്തുന്ന ആഗോള പ്രൊഫഷണൽ കമ്പനിയായ ‘എയോൺ’ന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഐടി, ലൈഫ് സയൻസ്, ഫാർമ എന്നീ മേഖലകളിലെ 87% കമ്പനികളും 2021 മുതൽ ശമ്പള വർദ്ധനയ്ക്ക് ഒരുങ്ങുന്നു. ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും നേരിയ തോതിലുള്ള വർധനയ്ക്ക് സാധ്യതയുണ്ട്. കോവിഡ് പ്രതിസന്ധി മൂലം ശമ്പളം ലഭിക്കാതെ കഴിയുന്ന നിരവധി പേർക്ക് ഇതൊരു ഒരാശ്വാസ വാർത്തയാണ്.
കോവിഡ് മൂലം ൨൦൨൦ ൽ 71% കമ്പനികൾ മാത്രമാണ് ജീവനക്കാരുടെ ശമ്പളത്തിൽ വർധന വരുത്തിയത്. ആയിരത്തിലധികം കമ്പനികളെ കണക്കിലെടുത്ത് നടത്തിയ സർവേയിൽ മിക്ക കമ്പനികളും 5% മുതൽ 10% വരെ വർധന നടത്തുമെന്നാണ് റിപ്പോർട്ട്. 26% ത്തോളം കമ്പനികളാണ് ഉയർന്ന വേതനങ്ങൾ നൽകാൻ തയ്യാറാവുന്നത്. ഈ വർഷം വെറും 6% മാത്രമാണ് കമ്പനികൾ സാലറി വർദ്ധിപ്പിച്ചത്. 23 വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഇത്രയും താഴ്ന്ന നിരക്ക് രേഖപെടുത്തുന്നത്.
കൊറോണ വൈറസ് പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായ വ്യാപിക്കുന്നതിനോടൊപ്പം തന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ അത് നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളവും കുറഞ്ഞ നിലയിൽ ആയി. ഇങ്ങനെയൊരവസരത്തിൽ ഈ വാർത്ത വലിയ ആശ്വാസകരമാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്