ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം കുറഞ്ഞ പ്രീമിയത്തിൽ ലൈഫ് ടൈം പോളിസി എടുക്കുവാനുള്ള അവസരം വരുന്നു. നിലവിലുള്ള ടേം പോളിസികളിൽ പലതിനും വ്യത്യസ്ത തരത്തിലുള്ള മാനദണ്ഡങ്ങളും നിബന്ധനകളും ആണ്
ഉള്ളത്. ഇത് പലപ്പോഴും പോളിസി എടുക്കുന്നവർക്ക് ബുദ്ധിമുട്ടാകാറുണ്ട്. അതിനാലാണ് ഈ മാറ്റം. ആരോഗ്യ സഞ്ജീവനി എന്ന പേരിൽ ഹെൽത്ത് പോളിസി അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
ടേം പോളിസി എടുക്കാൻ ഉപഭോക്താക്കൾക്ക് എപ്പോഴും വരുമാനം ഒരു പ്രശ്നമാകാറുണ്ട്. എന്നാൽ സരൽ ജീവൻ ഭീമ എന്ന പേരിൽ വരുന്ന ഈ പദ്ധതിയിലൂടെ കുറഞ്ഞ വരുമാനം ഉള്ളവർക്കും പോളിസി എടുക്കാൻ ആകും. പണ്ട് മൂന്നു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് മാത്രമേ പോളിസി നൽകിയിരുന്നുള്ളൂ. അടുത്ത വർഷം ആദ്യത്തോടെ തന്നെ പോളിസി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. 18നും 65 വയസ്സിനും ഇടയിൽ ഉള്ളവർക്ക് ഈ പോളിസിയിൽ ചേരാം.
അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ സുരക്ഷാ നൽകുന്ന പ്രത്യേക റൈഡറും ഈ പോളിസിയിൽ ഉൾപ്പെടുന്നു. കൂടുതൽ ഇൻഷുറൻസ് കുറഞ്ഞ പ്രീമിയത്തിലൂടെ നേടുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒട്ടുമിക്ക എല്ലാ ഉപഭോക്താക്കൾക്കും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്