ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് നൽകുന്ന സേവിങ്സ് അക്കൗണ്ടുകൾ പരിചയപ്പെടാം
Advertisement
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 2015 ഒക്ടോബറിൽ സ്മാൾ ഫിനാൻസ് ബാങ്ക് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചു.മൈക്രോ ഫിനാൻസ് ഓർഗനൈസേഷനായി ആണ് ഉജ്ജിവൻ ഫിനാൻസ് സർവീസസ് ആരംഭിച്ചത്.ശേഷം റിസർവ് ബാങ്കിൽ നിന്ന് സ്മാൾ ഫിനാൻസ് ബാങ്കിന് അന്തിമ അനുമതി 2016 നവംബറിൽ ലഭിച്ചു. ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് ഡിസംബർ 12 ന് എക്സ്ചേഞ്ചുകളിൽ പട്ടികപ്പെടുത്തി. സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്,ഫിക്‌സഡ് അല്ലെങ്കിൽ ടേം ഡെപ്പോസിറ്റ്, റെക്കറിംഗ് നിക്ഷേപം, ഭവനവായ്പകൾ, മൈക്രോലോണുകൾ, ബിസിനസ് വായ്പകൾ തുടങ്ങി നിരവധി സേവനങ്ങൾ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇന്റർനെറ്റ് ബാങ്കിംഗ്, ഫോൺ ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങളും ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് നൽകുന്നു.
ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് നൽകുന്ന സേവിങ്സ് അക്കൗണ്ടുകൾ പരിചയപ്പെടാം
Ujjivan Bank Digital Savings Account
നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ഓൺലൈനായി അക്കൗണ്ട് തുറക്കാം.
മിനിമം ബാലൻസില്ല, ഒരു വർഷത്തേക്ക് സൗജന്യ ഡെബിറ്റ് കാർഡും സൗജന്യ മെസ്സേജ് അലർട്ടും ലഭിക്കും.
ഉജ്ജിവൻ ബാങ്ക് എടിഎമ്മിൽ പരിധിയില്ലാത്ത സൗജന്യ ഇടപാടുകളും മറ്റ് ബാങ്ക് എടിഎമ്മുകളിൽ മാസം 6 സൗജന്യ ഇടപാടുകളും.
പ്രാദേശിക ഭാഷകളിലെ മൊബൈൽ ബാങ്കിംഗ്, ബിൽ പേയ്‌മെന്റുകൾ, യുപിഐ, ഫിംഗർപ്രിന്റ് ലോഗിൻ.
യോഗ്യത: പ്രായം 18-60 വരെ ആയിരിക്കണം, ആധാർ (മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം), പാൻ കാർഡ് എന്നിവ നൽകണം.
Ujjivan Bank Regular Savings Account:
ശരാശരി പ്രതിമാസ ബാലൻസും മിനിമം ബാലൻസും പരിപാലിക്കാത്തതിന് അധിക നിരക്കുകൾ ഇല്ല.
റുപേ ക്ലാസിക് ഡെബിറ്റ് കാർഡ്നൽകും.
ഉജ്ജിവൻ ബാങ്ക് എടിഎമ്മിൽ പരിധിയില്ലാത്ത സൗജന്യ ഇടപാടുകളും മറ്റ് ബാങ്ക് എടിഎമ്മുകളിൽ 6 സൗജന്യ ഇടപാടുകളും.
പലിശ എല്ലാ ദിവസവും വൈകിട്ട് കണക്കാക്കുകയും, ക്വാർട്ടർലി ക്രെഡിറ്റ് ചെയ്യുകയും ചെയ്യും
Ujjivan Bank Privilege Savings Account:
മിനിമം ബാലൻസ് ഇല്ല.
എല്ലാ ബാങ്കിന്റെ എടിഎം ലും സൗജന്യ ഇടപാടുകൾ,നോൺ ഹോം ബ്രാഞ്ച് ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കില്ല.
ആക്സിഡന്റൽ ഇൻഷുറൻസ് 2, 00,000 രൂപ, ലോഞ്ച് ആക്സസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളിൽ 5% ക്യാഷ്ബാക്ക്.