പണ സംബന്ധമായ കാര്യങ്ങൾ നടത്താനും മറ്റ് ബാങ്ക് ഇടപാടുകൾ നടത്താനും ഇനി മുതൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല. ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിൽ ഇടപാടുകളെല്ലാം നടത്താൻ ഓട്ടോമേറ്റഡ് ഡിപ്പോസിറ്റ് ആൻഡ് വിത്ഡ്രോവൽ മെഷീനുമായി എസ് ബി ഐ. കഴിഞ്ഞദിവസത്തെ ട്വീറ്റിലാണ് ഇക്കാര്യം ബാങ്ക് വ്യക്തമാക്കിയത്.
എടിഎംമും ഡെബിറ്റ് കാർഡും ഉപയോഗിച്ച് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാൻ കഴിയുന്ന യന്ത്രമാണ് ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്ഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം).സാധാരണ ബാങ്കുകളിൽ നേരിട്ടെത്തിയാണ് ഉപഭോക്താക്കൾ പണം നിക്ഷേപിക്കാറ്. ഇനി അതിന്റെ ആവശ്യമില്ല. ഇടപാട് പൂർണ്ണമായും നടന്നു കഴിയുമ്പോൾ രസീതും അപ്ഡേറ്റ് ചെയ്ത് അക്കൗണ്ട് ബാലൻസും ലഭിക്കും.
പിപിഎഫ്, ആർഡി, ലോൺ അക്കൗണ്ടുകളിലേക്ക് കടലാസ് രഹിത ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും നടത്താൻ സാധിക്കും. ഡെബിറ്റ് കാർഡ് ഇല്ലാതെ 49,900 രൂപ വരെ നിക്ഷേപിക്കാം. മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ പണവും ഉപഭോക്താക്കൾക്ക് പിൻവലിക്കുന്നതാണ്. അക്കൗണ്ടിൽ നിലവിലുള്ള ബാലൻസ് അറിയാനും ഗ്രീൻ പിൻ ജനറേറ്റ് ചെയ്യാനും എല്ലാ എഡിഡബ്ലിയുഎമ്മിലൂടെ സാധിക്കും.