SBI വായ്പ നിക്ഷേപ പലിശ നിരക്കുകൾ വെട്ടി കുറച്ചു
പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ
കൊറോണമൂലമുണ്ടാകാൻ ഇടയുള്ള സാമ്പത്തില തകർച്ചയെ നേരിടാൻ ആർബിഐ പ്രഖ്യാപിച്ച നിർദേശങ്ങളുടെ കൂടെ റിപ്പോ നിരക്കും കുറച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുൻ നിര ബാങ്കായ SBI വായ്പാ പലിശയും നിക്ഷേപ പലിശയും വെട്ടി കുറച്ചു.ഇതിനു പിന്നാലെ തന്നെ മറ്റു ബാങ്കുകളും വായ്പാ നിക്ഷേപ പലിശ കുറക്കുവാനുള്ള ഒരു സാഹചര്യമാണ് ഉള്ളത്.പുതുക്കിയ വായ്പ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
എസ്ബിഐ വായ്പ നിരക്ക് 75 ബേസിസ് ആണ് കുറച്ചത്.കൂടാതെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 മുതൽ 100 ബേസിസ് പോയിന്റ് വരെ കുറവ് വരുത്തിയിട്ടുണ്ട്.ഈ നിരക്കുകൾ മാർച് 28 മുതൽ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.
ലോക്ക് ഡൌൺ മൂലം വീട്ടിലിരിക്കുന്നവർക്ക് ആശ്വാസം എന്ന നിലയിൽ എല്ലാത്തരം വായ്പകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.ഇത് വഴി വായ്പ എടുത്തവർക്ക് തിരിച്ചടക്കാൻ മൂന്നു മാസത്തെ സാവകാശം ലഭിക്കും.
റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വായ്പ മൊറട്ടോറിയത്തെ പറ്റി കൂടുതൽ അറിയുവാൻ :മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും പൈസ ഉണ്ടെങ്കിൽ വായ്പ തിരിച്ചടക്കുന്നതാണ് നല്ലത്
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്