ഹൗസ് ലോണുകൾക്ക് പ്രത്യേക ഓഫറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തുവന്നിരിക്കുന്നു. ഭവന വായ്പകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ഇവയിൽ ഉൾപ്പെടുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക. ആദ്യമായി,ഭവന വായ്പകൾക്ക് പ്രൊസസ്സിംഗ് ഫീസ് ഈടാക്കുന്നതല്ല. പ്രൊസസ്സിംഗ് ഫീസ് ഇല്ലാതാകുന്നതോടുകൂടി ഉപഭോക്താക്കൾക്ക് വായ്പയിൽ നിന്നും 0.40 ശതമാനം ഇളവ് ലഭിക്കും. ഇതിലൂടെ നിശ്ചിതവിഹിതം ലാഭവും വായ്പയിൽ ലഭിക്കുന്നതായിരിക്കും.
രണ്ടാമതായി, വായ്പ 30 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ സിബിൾ ക്രെഡിറ്റ് സ്കോർ കൂടി പരിഗണിച്ചു ക്രമേണ 0.10 ശതമാനം പലിശ ഇളവ് ഇക്കൂട്ടർക്ക് ലഭിക്കുന്നതായിരിക്കും. മൂന്നാമതായി, ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘ഇവരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി “യോനോ ആപ്പ് ” വിപണിയിൽ ഇറക്കിയിരുന്നു. ഈ അപ്ലിക്കേഷൻ വഴി ഒരു കോടി രൂപയുടെ താഴെ വരുന്ന വായ്പകൾ അപേക്ഷിച്ചാൽ 0.5 ശതമാനം വരെ വായ്പ ഇളവ് ലഭിക്കുന്നതായിരിക്കും. കോവിഡ്-19 മഹാമാരിയോടുകൂടി ഭവനവായ്പകളുടെ പലിശ നിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിരുന്നു. ഇതിന് കാരണം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ റിപ്പോ റേറ്റ് നാല് ശതമാനമായി വെട്ടിക്കുറച്ചതിനാലാണ്. എസ്ബിഐ അവതരിപ്പിച്ചിട്ടുള്ള ഈ ഓഫറുകൾ വായ്പക്കാർക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.