എ ടി എമ്മിലെത്തി പണം തട്ടുന്നത് തടയാനുള്ള പുതിയ മാർഗവുമായി എസ് ബി ഐ .കോവിഡ് സമൂഹത്തിൽ ദിവസം തോറും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതിനോടൊപ്പം പെരുകുന്ന പുതിയ എ ടി എം തട്ടിപ്പുകളെ തടയിടാനാണ് എസ് ബി ഐയുടെ പുതിയ നീക്കം.എസ് എം എസിലൂടെയാണ് പുതിയ സംവിധാനം എസ് ബി ഐ നടപ്പിലാക്കിയിരിക്കുന്നത്.എസ് ബി ഐ യുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.
എ ടി എമ്മിലെത്തി പണം പിൻവലിക്കുമ്പോൾ മാത്രമല്ല ഇനിമുതൽ ബാലൻസ് പരിശോധിക്കുകയോ,പൈസ പിൻവലിക്കുകയോ ചെയ്‌താൽ അപ്പോൾ തന്നെ വിവരം നിങ്ങളുടെ മൊബൈലിലെത്തും.അതുകൊണ്ട് ഫോണിലേക്ക് വരുന്ന എസ് ബി ഐ മെസ്സേജുകൾ അവഗണിക്കരുതെന്നാണ് എസ് ബി ഐയുടെ പുതിയ നിർദ്ദേശം.
ഇതുപോലെ നിങ്ങളുടെ ഫോണിലേക്ക് എസ് എം എസ് വരുന്ന സമയത്ത് ബാലൻസ് പരിശോധിക്കാനോ ,പൈസ എടുക്കാനോ ഒന്നും നിങ്ങൾ എ ടി എമ്മിൽ പോയിട്ടില്ലെങ്കിൽ അപ്പോൾ തന്നെ നിങ്ങൾ എ ടി എം കാർഡ് ബ്ലോക്ക് ചെയ്യണം.ഇതിനുമുൻപ് തട്ടിപ്പ് തടയുന്നതിനായി കാർഡില്ലാതെ പണമെടുക്കാനുള്ള സൗകര്യം എസ് ബി ഐ അവതരിപ്പിച്ചിരുന്നു.