Categories: BANKING

വമ്പൻ ഓഫറുകളുമായി എസ് ബി ഐ – IRTC ക്രെഡിറ്റ് കാർഡ്

Advertisement

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ തങ്ങളുടെ പുതിയ ക്രെഡിറ്റ് കാർഡ് ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് പുറത്തിറക്കി.റൂപേ കാർഡ് പ്ലാറ്റ്‌ഫോമിലാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും ഈ സേവനത്തിൻ്റെ ഉദ്ദേശലക്ഷ്യം റെയിൽവേയുമായി ബന്ധപ്പെട്ട് തന്നെയാണ്. ഐആർസിടിസി വെബ്സൈറ്റ് വഴിയാണ് ഓൺലൈനായി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്തു വന്നിരുന്നത് .അതിൽ ട്രാൻസാക്ഷൻ ഫീസ് ഈടാക്കിയിരുന്നു.

ഇനിമുതൽ പുതിയ എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴിയാണ് ഇവ ചെയ്യുന്നതെങ്കിൽ ഈ ഫീസിൽ ഡിസ്‌കൗണ്ട് ലഭിക്കും .കൂടാതെ പുതിയ എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി ഉപഭോക്താക്കളിൽ മെയ്ക്ക് ഇൻ ഇന്ത്യ ,ഡിജിറ്റൽ ഇന്ത്യ ,ആത്മ നിർഭർ എന്നീ പദ്ധതികളെ ഊന്നൽ നൽകാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത് .ഇതൊരു കോൺടാക്ട് ലെസ് കാർഡാണ്.അതിനാൽ കാർഡ് ഉപയോഗിക്കുമ്പോൾ ട്രാൻസാക്ഷന് വേണ്ടി പിൻ നമ്പർ നൽകേണ്ട ആവശ്യകത വരുന്നില്ല.

ബുക്കിംഗ് സംവിധാനത്തിൽ ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന ഇളവുകൾ ഏവയൊക്കെയാണെന്ന് നോക്കാം. ട്രെയിനിൽ എ സി കമ്പാർട്ട്മെൻ്റാണ് നാം ബുക്ക് ചെയ്യുന്നതെങ്കിൽ പത്ത് ശതമാനം വരെ കിഴിവ് ലഭിക്കുന്നതാണ് .ബാറ്റ,അജിയോ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽ പർച്ചേസ് ചെയ്യുമ്പോൾ ഓഫറുകൾ ലഭിക്കുന്നതാണ് .വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ പെട്രോൾ പമ്പുകളിൽ ഒരു ശതമാനം കിഴിവ് ലഭിക്കുന്നതാണ് .വാർഷിക ഫീസായി 500 രൂപയാണ് ക്രെഡിറ്റ് കാർഡിനെങ്കിലും ,ആദ്യവർഷം അത് സൗജന്യമായിരിക്കും .തുടർന്ന് പുതുക്കുന്നതിനായി അടുത്ത വർഷം 300 രൂപയാണ് ക്രെഡിറ്റ് കാർഡ് ചാർജ് ഈടാക്കുന്നത്.

Advertisement