Advertisement

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശയുമായി എസ്‌ബിഐ

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നൽകുന്ന സ്ഥിര നിക്ഷേപ പദ്ധതിയുമായി എസ്‌ബിഐ.സാധാരണ മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധിക പലിശ നിക്ഷേപങ്ങൾക്ക് നൽകാറുണ്ട്.ഇതിനു പുറമെ കൂടുതൽ പലിശ നൽകുന്നതാണ് എസ്‌ബിഐ യുടെ പുതിയ പദ്ധതി.

Advertisement

ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി അതിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന നിരവധി മുതിർന്ന പൗരന്മാർ ഉണ്ട് .ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ മുതിർന്ന പൗരന്മാർക്ക് വരുമാന സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ആയി ആണ് പുതിയ പദ്ധതി എസ്‌ബിഐ അവതരിപ്പിച്ചത്.

പുതിയ പദ്ധതിയിലൂടെ മുതിർന്ന പൗരന്മാർക്ക് 30 ബേസിസ് പോയന്റിന്റെ അധിക പലിശ ആണ് ലഭിക്കുന്നത്.2020 സെപ്റ്റംബര്‍ 30വരെ പുതിയ പദ്ധതിയിൽ നിക്ഷേപം നടത്താം.അതിനു ശേഷം ഈ പദ്ധതിയിൽ നിക്ഷേപം സ്വീകരിക്കുകയില്ല.

മുതിർന്ന പൗരന്മാരുടെ അഞ്ചു വർഷമോ അതിൽ കൂടുതലാ കാലയളവിലേക്കോ ഉള്ള നിക്ഷേപങ്ങൾക്ക് ആണ് അധിക പലിശ ലഭിക്കുക.അഞ്ചു വർഷം തികക്കും മുൻപ് നിക്ഷേപം പിൻവലിച്ചാൽ അധികമായി ലഭിക്കുന്ന 30 ബേസിസ് പോയിന്റ് വർധനവിന്റെ ആനുകൂല്യം ലഭിക്കില്ല.

Via SBI launches special FD scheme for senior citizens

 

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്