രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കുറഞ്ഞനിരക്കിൽ തന്നെയാണ് എല്ലാവിധ വായ്പകൾക്കും പലിശ ഈടാക്കുന്നത്. വ്യക്തിഗത സ്വർണ്ണ പലിശ നിരക്ക് ആകട്ടെ 7.5 ശതമാനവും. 20 ലക്ഷം രൂപ വരെയാണ് വായ്പാ തുകയായി നൽകുക.36 മാസത്തെ തിരിച്ചടവ് കാലാവധിയിൽ 100 രൂപയ്ക്ക് 63 പൈസ യിൽ താഴെമാത്രമാണ് പലിശ ഈടാക്കുന്നത്
ഭൂമി ഉള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി 100 രൂപയ്ക്ക് 34 പൈസയിൽ താഴെ എന്ന നിരക്കിലാണ് വായ്പ അനുവദിച്ചുകൊടുക്കുന്നത്. കിസാൻ കാർഡും ആധാർ കാർഡും ഇല്ലാത്തവർക്ക് ഈടില്ലാതെയും പലിശ ലഭ്യമാക്കുന്നുണ്ട്. സ്ഥലമുള്ളവർക്ക് ആകട്ടെ നാല് ശതമാനം പലിശ നിരക്കിൽ സ്വർണ്ണപ്പണയ വായ്പയും ബാങ്ക് നൽകിവരുന്നുണ്ട്.
കിസാൻ ക്രെഡിറ്റ് കാർഡ് എന്ന പദ്ധതിയുടെ കീഴിലാണ് ഇപ്പോൾ വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകിവരുന്നത്. കേരളത്തിൽ നൽകിയ എൺപതിനായിരം കോടിയോളമുള്ള മൊത്ത കാർഷിക വായ്പയിൽ 56, 769 കോടി രൂപയും സ്വർണ്ണപ്പണയ വായ്പകൾ ആയിരുന്നു. ഇതിൽ തന്നെ 3600 കോടിയോളം രൂപ വാങ്ങിയത് കൃഷിയില്ലാത്ത ഭൂവുടമകൾ ആയതിനാൽ ഇനി മുതൽ ഓവികെ ഒഴികെയുള്ള മറ്റു വായ്പകൾ ഒന്നുംതന്നെ കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നൽകരുതെന്നാണ് ബാങ്കിന്റെ പുതിയ നടപടി.