കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങൾ അത് കൊണ്ട് തന്നെ അവരുടെ പഠനം, ആരോഗ്യം തുടങ്ങിയവയിൽ മികച്ചത് തന്നെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഇതെല്ലാം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് നമ്മളിൽ പലരും നിക്ഷേപ പദ്ധതികളെ ആശ്രയിക്കാറും. ഇപ്പോൾ ഇതാ എസ് ബി ഐ കുട്ടികളുടെ ഭാവി ഭദ്രമാക്കാൻ പുതിയ നിക്ഷേപ പദ്ധതിയായ മാഗ്നം ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ട് ഇൻവെസ്റ്റ്മെന്റ് പ്ലാനുമായി മുന്നോട്ടു വന്നിരിക്കുന്നു.
ഇതൊരു ഓപ്പൺ എൻഡഡ് ഫണ്ടാണ്. 1 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കാണീ നിക്ഷേപ പദ്ധതി. പദ്ധതിയനുസരിച്ച് കുട്ടിയുടെ വയസ്സ് മാനദണ്ഡമാക്കി അനുയോജിച്ച പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. അഞ്ച് വർഷക്കാലമാണ് പ്ലാനിന്റെ ലോക്ക് ഇൻ കാലാവധി ഉണ്ടായിരിക്കുക, അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സാകുന്നത് വരെ. ഇതിൽ ആദ്യം ഏതാണോ അതനുസരിച്ചാകും ലോക് ഇൻ കാലാവധി പരിഗണിക്കുക. ഇതിനു പുറമെ പുതിയ ഫണ്ട് ഓഹരികളിലും, സ്വർണ്ണത്തിലും, കടപത്രങ്ങളിലും നിക്ഷേപം സാധ്യമാണ് .ഓഹരി അനുബന്ധ ഉപകരണങ്ങളായ ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ( ഇടിഎഫ്) കുറഞ്ഞത് 65 ശതമാനവും, പരമാവധി 100 ശതമാനം വരെയും നിക്ഷേപം നടത്തും.
ഇതിനു പുറമെ ഡെറ്റ് ഇടിഎഫിലും, മണി മാർക്കറ്റിലും പരമാവധി 35 ശതമാനവും, ഗോൾഡ് ഇടിഎഫിൽ 20 ശതമാനവും വരെ നിക്ഷേപം നടത്താം. പത്ത് ശതമാനം മാത്രമായി റിയൽ എസ്റ്റേറ്റ്മെന്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലും, ഇൻഫ്ര സ്ട്രക്ച്ചർ ട്രസ്റ്റിലും നിക്ഷേപം അനുവദിക്കും