Advertisement

ഭവന വായ്പ പലിശ വീണ്ടും കുറച്ച് എസ് ബി ഐ | സുവർണ്ണാവസരം

ഭവന വായ്പയിൽ വീണ്ടും ഇളവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവന വായ്പ പലിശയിൽ‍ കാൽ ശതമാനം കൂടി കുറവുവരുത്തിയിരിക്കുകയാണ് എസ്ബിഐ. 75 ലക്ഷം രൂപയിൽ ‍ കൂടുതൽ മൂല്യമുള്ള വീട് പണിയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐ-യുടെ യോനോ ആപ്പുവഴി അപേക്ഷിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.

Advertisement

ഇതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം വരെയുള്ള ഭാവന വായ്പകളുടെ പലിശ 6.9 ശതമാനമായി കുറച്ചിട്ടുണ്ട്. അതിന് മുകളിലുള്ള വായ്പയുടെ പലിശ 7 ശതമാനവുമാണ്.നേരത്തെതന്നെ ഉത്സവ ഓഫറുകളുടെ ഭാഗമായി ഭവന വായ്പക്ക് 10 മുതൽ 20 വരെ ബേസിസ് പോയിന്റ് കുറവ്
വരുത്തിയിരുന്നു. ഈ ആനുകൂല്യം 30 ലക്ഷം മുതൽ 2 കോടി രൂപവരെ വായ്പ എടുക്കുന്നവർക്ക് വേണ്ടിയാണ്. കൂടാതെ യാണോ ആപ്പിലൂടെയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 5 ബേസിസ് പോയിന്റിന്റെ അധിക അനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്

സ്വർണം, വാഹനം, വ്യക്തിഗത വായ്പകൾക്കുള്ള പ്രൊസസിങ് ഫീസ് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. സ്വർണ്ണപ്പണയത്തിന് 7.5 ശതമാനവും വ്യക്തിഗത ലോണിന് 9.6 ശതമാനവുമാണ് പലിശ ഈടാക്കുന്നത്. എന്നാൽ വാഹന വായ്പയ്ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്