ഭവന വായ്പയിൽ വീണ്ടും ഇളവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭവന വായ്പ പലിശയിൽ കാൽ ശതമാനം കൂടി കുറവുവരുത്തിയിരിക്കുകയാണ് എസ്ബിഐ. 75 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള വീട് പണിയുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എസ്ബിഐ-യുടെ യോനോ ആപ്പുവഴി അപേക്ഷിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു.
ഇതിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം വരെയുള്ള ഭാവന വായ്പകളുടെ പലിശ 6.9 ശതമാനമായി കുറച്ചിട്ടുണ്ട്. അതിന് മുകളിലുള്ള വായ്പയുടെ പലിശ 7 ശതമാനവുമാണ്.നേരത്തെതന്നെ ഉത്സവ ഓഫറുകളുടെ ഭാഗമായി ഭവന വായ്പക്ക് 10 മുതൽ 20 വരെ ബേസിസ് പോയിന്റ് കുറവ്
വരുത്തിയിരുന്നു. ഈ ആനുകൂല്യം 30 ലക്ഷം മുതൽ 2 കോടി രൂപവരെ വായ്പ എടുക്കുന്നവർക്ക് വേണ്ടിയാണ്. കൂടാതെ യാണോ ആപ്പിലൂടെയാണ് വായ്പയ്ക്ക് അപേക്ഷിക്കുന്നതെങ്കിൽ 5 ബേസിസ് പോയിന്റിന്റെ അധിക അനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്
സ്വർണം, വാഹനം, വ്യക്തിഗത വായ്പകൾക്കുള്ള പ്രൊസസിങ് ഫീസ് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. സ്വർണ്ണപ്പണയത്തിന് 7.5 ശതമാനവും വ്യക്തിഗത ലോണിന് 9.6 ശതമാനവുമാണ് പലിശ ഈടാക്കുന്നത്. എന്നാൽ വാഹന വായ്പയ്ക്ക് 7.5 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്.