ചെറുകിട ഉപഭോക്താക്കൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വാഹന,ഭാവന വായ്പകൾക്കുള്ള പ്രോസസ്സിംഗ് ഫീസ് ഇളവ് ഉൾപ്പടെയുള്ള അനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി ബാങ്ക് ഒരുക്കിയിട്ടുണ്ട്.കാർ,സ്വർണ്ണ, പേഴ്സണൽ വായ്പകൾ എസ് ബി ഐയുടെ യോനോ ആപ്പ് വഴി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രോസസ്സിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കി.
അംഗീകൃത പദ്ധതിക്കായുള്ള ഭവന വായ്പകളിൽ പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കും.തെരെഞ്ഞെടുത്ത വാഹന മോഡലുകളുടെ ഓൺ റോഡ് വില പൂർണ്ണമായും വായ്പയായി ലഭിക്കും.അഞ്ചു അടിസ്ഥാന പോയിന്റുകളുടെ അധിക പലിശാ ഇളവ് യോനോ ആപ്പ് വഴി അപേക്ഷിക്കുന്നവർക്ക് ലഭിക്കും.
സ്വർണ്ണ പണയത്തിന് 36 മാസം വരെയുള്ള അടവു കാലവും 7.5 ശതമാനം വരെയുളള കുറഞ്ഞ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്. പേഴ്‌സണൽ ലോണുകൾ 9.6 ശതമാനം എന്ന കുറഞ്ഞ നിരക്കിലും ലഭ്യമാകും.ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സേവനങ്ങളും പദ്ധതികളും നൽകാനുള്ള എസ്ബിഐയുടെ മറ്റൊരു ശ്രമം കൂടിയാണിത് .
കോവിഡ് കൂടിവരുന്ന ഈ സാഹചര്യത്തിൽ വായ്പകളെല്ലാം ഓൺലൈൻ ആക്കുന്നത് തന്നെയാണ് ഏറ്റവും മികച്ച മാർഗം.ഉത്പന്നങ്ങൾ ഓൺലൈനായി പണയം വച്ച് ലോൺ നേടുന്നതിനുള്ള മാർഗം കഴിഞ്ഞ ദിവസം എച്ച് ഡി എഫ് സി ബാങ്ക് നടപ്പിലാക്കിയിരുന്നു.