കോവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ എസ് ബി ഐ വിവിധ ഇളവുകൾ നൽകിയിരുന്നു.ഇപ്പോഴിതാ ഭവന വായ്പയിലും ഇളവുകൾ നൽകിയിരിക്കുകയാണ് എസ് ബി ഐ. ഭവന വായ്പയുടെ പ്രോസസ്സിംഗ് ഫീ ഒഴിവാക്കുകയും പലിശ നിരക്ക് കുറയ്ക്കുകയും ചെയ്തു.
അംഗീകരിക്കപ്പെട്ട ഹൗസിങ് പ്രോജക്ടുകളിൽ നിന്ന് വീടോ അല്ലെങ്കിൽ ഫ്ളാറ്റോ വാങ്ങുന്നവർക്ക് പ്രോസസിങ് ഫീസ് പൂർണ്ണമായും എസ് ബി ഐ ഒഴിവാക്കി. ഇത് കൂടാതെ ഉത്സവ സീസണിലുള്ള എല്ലാ ആനുകൂല്യങ്ങളും ഭവന വായ്പകൾക്കും ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫിഷ്യൽ ആപ്പ് ആയ യോനോ ആപ്പിലൂടെ വായ്പക്ക് അപേക്ഷിക്കുന്നവർക്ക് 5 ബേസിസ് പോയിന്റ് ആനുകൂല്യവും ലഭിക്കുന്നതാണ്. ഇതൊന്നും കൂടാതെ ലോണിന് അപേക്ഷിക്കുന്ന ആളുടെ ക്രെഡിറ്റ് സ്കോറും തുകയും വിലയിരുത്തി നിലവിലുള്ള പലിശ നിരക്കിൽ നിന്ന് 10 ബേസിസ് പോയിന്റ് വരെ കുറവും നൽകും.ഈ സാഹചര്യത്തിൽ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഇതൊരു നല്ല സമയം ആണ്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്