തുടക്കകാർക്ക് ഏറ്റവും അനുയോജ്യമായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡാണ് SBI SimplySAVE Credit Card. ഓഫ് ലൈൻ ഷോപ്പിംങിനായി കൂടുതൽ പണം ചിലവഴിക്കുന്നവർക്ക് ഈ കാർഡ് തിരഞ്ഞെടുക്കാം. സിനിമകൾ, ഡൈനിംങ്, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫ് ലൈനായി പർച്ചേസ് ചെയ്യുന്നവർക്ക് 10 റിവാർഡ് പോയിൻറ്റുകൾ നൽകുന്ന ക്രെഡിറ്റ് കാർഡാണിത്. വിസ അല്ലെങ്കിൽ മാസ്റ്റർ കാർഡ് സ്വീകരിക്കുന്ന എല്ലാ ഔട്ട് ലെറ്റുകളിലും ഈ കാർഡ് ഉപയോഗിക്കാം.
എസ്ബിഐ സിംപ്ളി സേവ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസ്സാണ്. പ്രതിമാസം 25000 രൂപ ശമ്പളമുള്ള ജോലികാർക്കും പ്രതിവർഷം 3 ലക്ഷം രൂപയിൽ കൂടുതലുള്ള സ്വയം തൊഴിലാളികൾക്കും ഈ കാർഡിന് അപേക്ഷിക്കാം. ക്രെഡിറ്റ് പ്രൊഫൈൽ പരിശോധിച്ചശേഷമായിരിക്കും കാർഡ് നൽകുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കാർഡ് ലഭിക്കാൻ എളുപ്പമാണ്.
കാർഡിൻറ്റെ ജോയിനിങ് ഫീസായി 499 രൂപയും ജിഎസ്ടിയും ഈടാക്കും. വാർഷിക ഫീസും 499 രൂപയും ജിഎസ്ടിയുമാണ്. വർഷത്തിൽ 1 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ വാർഷിക ഫീ ഒഴിവാക്കും.
• സിനിമകൾ, ഡൈനിംങ്, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫ് ലൈനായി പർച്ചേസ് ചെയ്യുന്നവർക്ക് 10 റിവാർഡ് പോയിൻറ്റുകൾ
• കാർഡ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ 2000 രൂപ ചിലവഴിച്ചാൽ 2000 റിവാർഡ് പോയിൻറ്റ്സ്
• ഡൈനിങ്, സിനിമകൾ, ഡിപ്പാർട്ട്മെൻറ്റൽ സ്റ്റോർസ്, പലചരക്ക് സാധനങ്ങൾ എന്നിവയ്ക്ക് 100 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ 10 റിവാർഡ് പോയിൻറ്റ്സ്
• മറ്റെല്ലാ ഇടപാടുകൾക്കും 100 രൂപ ചിലവഴിക്കുമ്പോൾ 1 റിവാർഡ് പോയിൻറ്റ്
റിവാർഡ് കാറ്റലോഗ്, സ്റ്റേറ്റ്മെൻറ്റ് ക്രെഡിറ്റ് എന്നിവ വഴി റിവാർഡ് പോയിൻറ്റുകൾ വീണ്ടെടുക്കാം. സ്റ്റേറ്റ്മെൻറ്റ് ക്രെഡിറ്റ് വഴി റെഡീം ചെയ്യുന്നതിന് കുറഞ്ഞത് 2000 റിവാർഡ് പോയിൻറ്റുകൾ ആവശ്യമാണ്. റിവാർഡ് പോയിൻറ്റ്സുകൾ റെഡീം ചെയ്യാൻ റിഡംപ്ഷൻ ഫീസ് ബാധകമാണ്. 99 രൂപയും ജിഎസ്ടിയുമാണ് റിഡംക്ഷൻ ഫീ. റിവാർഡ് പോയിൻറ്റ്സുകൾ റെഡിം ചെയ്യുമ്പോഴെല്ലാം റിഡംക്ഷൻ ഫീ ബാധകമാണ്.
• 500 രൂപ മുതൽ 3000 രൂപവരെയുള്ള ഇന്ധന ഇടപാടുകൾക്ക് 1% സർചാർജ് ഒഴിവാക്കും
• വൈദ്യുതി, ടെലിഫോൺ തുടങ്ങിയ യൂട്ടിലിറ്റി ബിൽ പേയ്മെൻറ്റുകൾക്കുള്ള സൌകര്യം
• മറ്റ് ക്രെഡിറ്റ് കാർഡ് കുടിശ്ശിക ട്രാൻസ്ഫർ ചെയ്യാനും കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടക്കാനും സാധിക്കും.
• ഇടപാടുകൾ ഇഎംഐകളാക്കി മാറ്റാനുള്ള ഫ്ലെക്സി പേ സൌകര്യം
• ഓൺലൈൻ ഇടപാടുകൾക്ക് 0.25% മാത്രം റിവാർഡ് റേറ്റ്
• പ്രതിമാസം 3.50% അല്ലെങ്കിൽ പ്രതിവർഷം 42% പലിശ
• റിവാർഡ് പോയിൻറ്റുകൾ റെഡീം ചെയ്യുന്നതിന് 99 രൂപ ഫീസ് ഈടാക്കും