സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു, എസ്‌ബിഐ ‘വീ കെയർ’ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്കീം എന്നാണ് പദ്ധതിയുടെ പേര് . മുതിർന്ന പൗരന്മാർക്കായി ഉള്ള ഈ പ്രത്യേക എഫ്ഡി സ്കീം 2020 മെയ് 12 മുതൽ ലഭ്യമാണ്. “നിലവിലെ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.2020 സെപ്റ്റംബർ 30 വരെ ഈ പദ്ധതിയിൽ ചേരാൻ സാധിക്കും.
അറുപതും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ എസ്‌ബിഐ പ്രത്യേക എഫ്ഡി പദ്ധതിയിൽ നിക്ഷേപിക്കാൻ അർഹതയുള്ളൂ.മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് അധിക പലിശ നൽകി വരുമാനം സംരക്ഷിക്കുന്നതിനായി ആണ് ഈ സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്.
സ്ഥിര നിക്ഷേപ നിക്ഷേപം കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 10 വർഷവും നടത്താം.
മുതിർന്ന പൗരന്മാരുടെ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്ക് അധികമായി 30 ബിപിഎസ് പലിശ ലഭിക്കും.അതായത് അധികമായി 0.30 %പലിശ ലഭിക്കും.
ഒരു മുതിർന്ന പൗരന് ഈ സ്ഥിര നിക്ഷേപത്തിനെതിരെ വായ്പ എടുക്കാനായി സാധിക്കും .