Categories: CREDIT CARDSTIPS

എങ്ങനെ ക്രെഡിറ്റ് കാർഡ് ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാം

Advertisement

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഏറെയാണ്.പ്ലാസ്റ്റിക്ക് മണിയെന്ന് വിളിക്കുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുക്കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്.എന്നാൽ ഇതിൻറ്റെ ഉപയോഗം യുക്തിപൂർവ്വം ആയിരിക്കണം.ശ്രദ്ധയോടെ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് ഒരു നല്ല സാമ്പത്തിക ഉപകരണമാണ്.അല്ലെങ്കിൽ നിങ്ങൾ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായേക്കാം.ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാം.

1. ഓൺലൈനായി ഒരു പ്രാവശ്യമെങ്കിലും സാധനങ്ങൾ വാങ്ങത്തവരായി ആരുമില്ല.ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ആ വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ കണക്ഷൻ സുരക്ഷിതമാണെന്ന് ഉറപ്പുവരത്തുക. ഈമെയിൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കരുത്. കാരണം ഇത് തട്ടിപ്പിനായി തയ്യാറാക്കിയ ലിങ്കുകൾ ആവാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിന് മുൻപ് വെബ്സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. https:// എന്നതാണ് സുരക്ഷിതമായ വെബ്സൈറ്റ് അഡ്രസ്സ് . http:// ൽ തുടങ്ങുന്ന വെബ് അഡ്രസ്സ് സുരക്ഷിതമാവില്ല.

2. സാമ്പത്തിക ഇടപാടുകൾക്ക് പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പലതരം സൈബർ ചൂഷണങ്ങൾ നടക്കുന്ന ഈ കാലത്ത് പൊതു വൈഫൈ ഉപയോഗിക്കുന്നത് നമ്മുടെ രഹസ്യ വിവരങ്ങൾ നഷ്ടപ്പടാൻ ഇടയാക്കും. മൊബൈൽ ഡാറ്റ അല്ലെങ്കിൽ സുരക്ഷിതമായ പബ്ലിക് വൈഫൈ മാത്രം ഉപയോഗിക്കുക.

3. നിങ്ങളുടെ പിൻ,പാസ് വേർഡ് മുതലായവ ആരുമായും ഷെയർ ചെയ്യരുത്.നമ്മുടെ സുരക്ഷ ഉറപ്പാക്കാനാണ് പിൻ/ പാസ് വേർഡ് ഉപയോഗിക്കുന്നത്.പാസ് വേർഡിൽ ചെറിയ അക്ഷരം,വലിയ അക്ഷരം,ചിഹ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തുക. ഇടക്ക് പാസ് വേർഡ് മാറ്റുക.

4. നിങ്ങളുടെ കാർഡ് വിവരങ്ങൾ ഒരിക്കലും ഫോണിൽ സൂക്ഷിക്കരുത് ഇത് മറ്റൊരാൾക്ക് എളുപ്പത്തിൽ തട്ടിയെടുക്കാനാവും. ക്രെഡിറ്റ് കാർഡും സുരക്ഷിതമായി വയ്ക്കണം. ഇത് മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്നവരുണ്ട്.

5. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നഷ്ടപ്പെടുകയോ ഒരു അനധികൃത ഇടപാട് നടന്നതായി ശ്രദ്ധയിൽ പെടുകയും ചെയ്താൽ ഉടൻതന്നെ ബാങ്കിൽ വിവരം അറിയിക്കുകയും കാർഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

6. ഒരു ആൻറ്റി വൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കമ്പ്യൂട്ടറും മൊബൈലും ഹാക്കർമാരിൽ നിന്നും സുരക്ഷിതമാക്കാം.

7. കൈയിൽ ക്യാഷ് കരുതി വയ്ക്കണ്ട എന്നതാണ് ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. എന്നാൽ ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ വിശ്വാസ യോഗ്യമല്ലാത്ത പ്ലാറ്റ്ഫോം ആണെങ്കിൽ ക്യാഷ് ഓൺ ഡെലിവറി സൌകര്യം ലഭ്യം ആണെങ്കിൽ അത് തിരഞ്ഞെടുക്കുക.

Advertisement