Categories: BUSINESS

എൽ ഐ സി ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Advertisement

എൽ ഐ സിയുടെ ഓഹരികൾ ഘട്ടം ഘട്ടമായി വിറ്റഴിക്കാനുള്ള ആലോചനയുമായി കേന്ദ്ര സർക്കാർ.ഇതിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ രൂപീകരണ സമയത്ത് ഉണ്ടക്കിയ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.25 ശതമാനം ഓഹരികൾ ഘട്ടം ഘട്ടമായി വിൽക്കാനാണ് തീരുമാനം. കോവിഡിനെ തുടർന്ന് രാജ്യം നേരിട്ട സാമ്പത്തിക തിരിച്ചടികൾ നേരിടാനാണ് പുതിയ ഓഹരി വിൽപ്പനയുമായി സർക്കാർ എത്തിയിരിക്കുന്നത്.

വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തി ആയിരിക്കും ഓഹരി വില്പന നടത്തുക.പുതിയ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ ധനകമ്മി പരിഹരിക്കാനും വരുമാനം വർധിപ്പിക്കാനും സാധിക്കും. രഹസ്യമായാണ് ഓഹരി വില്പന ചർച്ചകൾ പുരോഗമിക്കുന്നത്.നേരത്തെ വിറ്റഴിച്ച പല ഓഹരികളുടെ പേരിലും കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശങ്ങൾ നേരിടേണ്ടി വന്നിരുന്നു .

എൽ ഐ സി യുടെ ഓഹരി വിലപ്ന നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് നടന്ന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.2020 ലെ ഏറ്റവും വലിയ ഓഹരി വിലപ്നയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.ലൈഫ് ഇൻഷുറൻസ് രംഗത്തെ കുത്തക ഭീമനാണ് എൽ ഐ സി.1956 ൽ ഇന്ത്യൻ പാർലമെന്റ് ലൈഫ് ഇൻഷുറൻസ് ഓഫ് ഇന്ത്യ നിയമം പാസാക്കിയപ്പോഴാണ് കമ്പനി സ്ഥാപിതമായത്.

Advertisement
Share
Published by
admin