Categories: BUSINESSNEWS

മുതിർന്ന പൗരന്മാർക്കുള്ള സ്വയംതൊഴിൽ പദ്ധതിയുമായി സർക്കാർ

Advertisement

50 – 65 പ്രായപരിധിയിൽ ഉള്ളവർക്ക് സ്വയം തൊഴിൽ നൽകുക എന്ന ഉദ്ദേശവുമായി നവജീവൻ പദ്ധതിക്ക് തയ്യാറായി സർക്കാർ. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സബ്സിഡിയോടുകൂടിയ സർക്കാർ വായ്പ ലഭ്യമാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. 65 കോടി രൂപ മുതൽമുടക്കിൽ കേരളാ മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുതായി 5 ടി.പി.എച്ച്. പ്രഷര്‍ ഫില്‍ട്രേഷനും സ്പിന്‍ പ്ലാഷ് ഡ്രൈയിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കെ.എം.എം.എല്ലില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിൽ 235 തസ്തികകള്‍ ലഭ്യമാക്കും. 2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച രജിസ്റ്റര്‍ ചെയ്ത അലങ്കാര മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7.9 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. അതുപോലെ തന്നെ 10 വർഷം സർവീസുള്ള ജീവനക്കാരെ സ്ഥിരം ജീവനക്കാർ ആകുവാനും കമ്മിറ്റി നിശ്ചയിച്ചു.
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ലേക്ക് നിയമനം ലഭിച്ച എ. ഷിബുവിനെ ഹൗസിങ് കമ്മിഷണർ ആയും ജോൺ വി സാമൂവലിനെ ​ലാൻഡ് ബോർഡ്‌ സെക്രട്ടറിയായും നിയമിച്ചു. 2021ൽ നടക്കാനിരിക്കുന്ന സഭാ സമ്മേളനത്തിലേക്ക് ഉള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ കരട് മന്ത്രിസഭ അംഗീകരിച്ചു..

Advertisement