രാജ്യത്ത് നിരവധി പെൻഷൻ പദ്ധതികൾ നിലവിലുണ്ടെങ്കിലും മിക്ക ജനങ്ങൾക്കും അവയെക്കുറിച്ച് ധാരണ കുറവാണ്.ഏത് സാഹചര്യത്തിലുള്ളവരാണെങ്കിലും സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഭാവിയിലേക്ക് ഒരു തുക നീക്കി വെച്ച് നിശ്ചിത വരുമാനം ഭാവിയിലേക്ക് സ്വന്തമാക്കാനുള്ള പദ്ധതികൾ നിലവിലുണ്ട്.വെറും രണ്ടു രൂപ നിക്ഷേപിച്ച് വര്ഷം 36000 രൂപ സ്വന്തമാക്കാവുന്ന പദ്ധതിയാണ് പി.എം ശ്രം യോഗി മൻ ധൻ യോജന.
താഴ്ന്ന വരുമാനമുള്ളവർക്ക് യോജിച്ച പദ്ധതിയാണിത്. വെറും രണ്ട് രൂപ ദിവസം മാറ്റി വെച്ച് മാസം 55 രൂപ നിക്ഷേപിച്ചാൽ മതി,വര്ഷം 36000 രൂപ പെൻഷൻ നേടാം.18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.പ്രായം കൂടുന്നതിനനുസരിച്ച് തുകയിൽ ചെറിയ വ്യത്യസം വരും.18 വയസ്സുള്ളയാൾ മാസം 55 രൂപ നിക്ഷേപിച്ചാണ് 60 കഴിഞ്ഞാൽ മാസം 3000 വീതം കിട്ടുക.29 വയസുള്ളയാളാണെങ്കിൽ ദിവസം നാലു രൂപ (മാസം 100 രൂപ ) വച്ച് നിക്ഷേപിക്കണം.
നടപടിക്രമങ്ങൾ എളുപ്പത്തിലുള്ള പദ്ധതിയിൽ 15000 രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ളവർക്കാണ് ചേരാൻ സാധിക്കുന്നത്.നൂറിലേറെ തിരഞ്ഞെടുത്ത ജോലികൾ ചെയ്യുന്നവർക്ക് പദ്ധതിയിൽ ചേരാം.അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ തുടങ്ങിയവയിലൂടെയാണ് പദ്ധതിക്കായി അപേക്ഷിക്കുന്നത്.
പി.എം ശ്രം യോഗി മൻ ധൻ യോജനയെ പറ്റി വിശദമായ വീഡിയോ ഉടൻ നമ്മുടെ യൂട്യൂബ് ചാനലിൽ വരുന്നതാണ്.സബ്സ്ക്രൈബ് ചെയ്യൂ