പുനരുജ്ജീവനത്തിന്റെ അടയാളങ്ങൾ കാണിച്ച് സമ്പദ് വ്യവസ്ഥ, വരും വർഷം ഇന്ത്യയുടെ വളർച്ച
അതിവേഗത്തിലാവും:നിർമ്മല സീതരാമൻ
ഏപ്രിൽ-ജൂൺ പാദത്തിൽ ജിഡിപി വളർച്ച നെഗറ്റീവ് ലൈനിലേയ്ക്ക് താഴ്ന്നതോടെ കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ ധാരാളം ബിസിനസുകൾ മടങ്ങിയെത്തിയതും പൂർവ്വസ്ഥിതിയിൽ
പ്രവർത്തിക്കാൻ തുടങ്ങിയതും ആശ്വാസമായെങ്കിലും പൂർണ്ണ വീണ്ടെടുക്കലിന് ഇനിയും സമയമെടുക്കും. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം സമ്പദ് വ്യവസ്ഥയിൽ പുനരുജ്ജീവനത്തിന്റെ അടയാളങ്ങൾ കാണുന്നുണ്ട്.
കോവിഡ് -19 ലോക്ക്ഡൌൺ കാരണം ഈ വർഷത്തെ സാമ്പത്തിക വളർച്ച പൂജ്യമോ നെഗറ്റീവോ ആയിരിക്കുമെങ്കിലും വരുന്ന വർഷം ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നാവും, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറയുന്നു.
ഫെസ്റ്റീവ് സീസൺ സമ്പദ് വ്യവസ്ഥയെ ശക്തിപെടുത്തുന്നത് മൂന്നും നാലും പാദങ്ങളിൽ വളർച്ചയ്ക്കുള്ള പ്രതീക്ഷ കൂട്ടുന്നു. കോവിഡ് പ്രതിസന്ധി മൂലം ഏപ്രിൽ-ജൂൺ പാദത്തിൽ 23.9% ഇടിവാണ് രേഖപ്പെടുത്തിയത്. 2012ന് ശേഷം കാണുന്ന ഏറ്റവും മികച്ച വളർച്ച ‘ഗ്രാഫ്’ ആണ്
അൺലോക്ക് പ്രക്രിയകൾക്ക് ശേഷം കാണാൻ സാധിക്കുന്നത്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൌൺ, പകർച്ചവ്യാധിയെ നേരിടാൻ തയ്യാറെടുപ്പ് നടത്താൻ സഹായിച്ചു. ഉപജീവനമല്ല ജീവൻ തന്നെ നൽകിയാണ് സർക്കാർ പ്രവർത്തിച്ചത് എന്നും മന്ത്രി കൂട്ടിചേർത്തു.
കുറഞ്ഞ നികുതിയും ബിസിനസ്സ് ചെയ്യാനുള്ള അനായാസതയും കണക്കിലെടുത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നയങ്ങൾ തുടരുന്നുണ്ട്. പ്രൈമറി സെക്ടറിൽ ഇന്ത്യ ഉൾപ്പെടുന്ന കാർഷിക മേഖലയും ബന്ധപ്പെട്ട മേഖലകളും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതെല്ലാം ജിഡിപി ഗ്രാഫ് മുന്നോട്ടു കുതിക്കാൻ സഹായിക്കും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്