കോവിഡ് പ്രതിസന്ധി വ്യവസായമേഖലയെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതേതുടർന്ന് സംരംഭകരെ സഹായിക്കാൻ നിരവധി പാക്കേജുകളും ആയി സർക്കാർ മുന്നോട്ടുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങൾക്ക് (എംഎസ്എംഇ) ആശ്വാസമായി
വ്യവസായ ഭദ്രതാ പാക്കേജ് നടപ്പാക്കുന്നു. ലോക്ക്ഡൌൺ മൂലം ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാൻ ആണ് ഇത് നടപ്പാക്കുന്നത്. ഇതോടൊപ്പംതന്നെ കെഎസ്ഐഡിസി കിൻഫ്ര പാർക്കുകളിൽ ആപ് ഫ്രണ്ട് ലീസ് പ്രീമിയം കുറച്ചു. അതോടൊപ്പം തന്നെ പ്രീമിയം അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടുകയും ചെയ്തു.
Advertisement
2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ അടയ്ക്കേണ്ടിയിരുന്ന ലാൻഡ് പ്രീമിയം മരവിപ്പിച്ചു. പാർക്കുകളിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വാടകയും കോമൺ ഫെസിലിറ്റി ചാർജുകൾ ഉപേക്ഷിച്ചു. കെഎസ്ഐഡിസിയുടെ കീഴിലുള്ള എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകളിലും മുതലും പലിശയും അടയ്ക്കുന്നതിന് മൂന്നുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ലോക് ഡൗണിന് ശേഷം വാങ്ങിയ പ്രവർത്തന മൂലധനത്തിന് 50% മാർജിൻ മണി ഗ്രാന്റ് 50 ശതമാനമായി പരിമിതപ്പെടുത്തി. ഇതോടൊപ്പംതന്നെ അധിക ടെം ലോണിനും പ്രവർത്തനംമൂലധന വായ്പയ്ക്കും ആറുമാസത്തേക്ക് പലിശ ധനസഹായവും നൽകുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി ആയിരിക്കും പദ്ധതി നടപ്പിലാക്കുക
പലിശയിളവ് പദ്ധതിക്കായി വ്യവസായ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്