Categories: INVESTMENTNEWS

കേന്ദ്രസർക്കാരിന്റെ പെൺകുട്ടികൾക്കായുള്ള എസ്.എസ്. വൈ പദ്ധതിയിൽ കൂടുതൽ ഇളവുകൾ

Advertisement

കേന്ദ്രസർക്കാർ പെൺകുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള എസ്.എസ്.വൈ എന്നറിയപ്പെടുന്ന “സുകന്യ സമൃദ്ധി യോജന” എന്ന പദ്ധതിയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. സാധാരണയായി പത്ത്‌ വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കാണ് ഈ പദ്ധതിയിൽ ചേരാൻ അവസരം ഒരുക്കിയിരിക്കുന്നത് .എന്നാൽ കോവിഡ്-19 പശ്ചാത്തലത്തിൽ ലോക്ഡൗൺ മൂലം ഈ പദ്ധതിയിൽ ചേരുന്നതിനുവേണ്ടി
പെൺകുട്ടികൾക്ക് സാധിച്ചിരുന്നില്ല .

മാർച്ച് അവസാനവാരം മുതൽ ജൂൺ മുപ്പതാം തീയതി വരെ ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കാത്ത പെൺകുട്ടികൾക്കായാണ് ഇപ്പോൾ ഈ സുവർണാവസരം ലഭിച്ചിരിക്കുന്നത് . ജൂലൈ 31-നകം ഇവർക്ക് എസ്.എസ്.വൈ പദ്ധതിയിൽ ചേരാവുന്നതാണ്. കേരളത്തിൽതന്നെ പല മേഖലകളിലും ഹോട്ട്സ്പോട്ടുകൾ വന്നതോടുകൂടി എസ്.എസ്.വൈ പദ്ധതിയിൽ ചേരാൻ പലർക്കും കഴിയാതെ വന്നു .ഇതിന് കാരണം നാം ഈ പദ്ധതിയിൽ ചേരുന്നതിന് വേണ്ടി പോസ്റ്റ് ഓഫീസ്,ഈ പദ്ധതി നിലവിലുള്ള ബാങ്കുകൾ എന്നിവയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത് ,അവ ഹോട്ട്സ്പോട്ടിലോ കണ്ടെയ്ൻമെൻ്റ് സോണ്ണിലോ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

കണ്ടെയ്ൻമെൻ്റ് സോണുകൾ വർദ്ധിച്ചതോടെ യാത്രാസൗകര്യവും ബുദ്ധിമുട്ടിലായതോടെയാണ് ഇവയുടെ നിക്ഷേപം നിർത്തി വച്ചിരുന്നത്. അനുബന്ധ പോസ്റ്റ്ഓഫീസിൽനിന്നോ ബാങ്കിൽനിന്നോ അപേക്ഷാഫോം വാങ്ങിയതിനുശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ഇവ പൂരിപ്പിച്ച നൽകണം. കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റിൻ്റെ കോപ്പി, ബാങ്ക് ഡീറ്റെയിൽസ് എന്നിവയും നൽകണം. മാതാപിതാക്കളുടെ ഐഡൻറിറ്റി പ്രൂഫ്‌ കൂടി ഇതിൽ ചേർത്തിരിക്കണം .15 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. ചുരുങ്ങിയത് 250 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം .ഒരു ഇക്കണോമിക് ഇയറിൽ പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്.

Advertisement