കോവിഡ് മഹാമാരി പിടിച്ച് കുലുക്കിയ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമായി മോറട്ടോറിയം കാലാവധി സെപ്റ്റംബർ 28 വരെ നീട്ടി സുപ്രീം കോടതി. വായ്പ തിരിച്ചടക്കൽ മോറട്ടോറിയം രണ്ട് ഘട്ടങ്ങളായി ആറ് മാസം വീതം നൽകാനായിരുന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ചു മാർച്ചായിരുന്നു ആദ്യത്തെ മൊറട്ടോറിയം പിന്നീട് ജൂൺ ,ശേഷം ജൂണിൽ നിന്ന് ആഗസ്റ്റ് വരെ നീട്ടുകയായിരുന്നു. നിലവിൽ മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31 ന് അവസാനിച്ചു.
കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത വായ്പകളെ മൊറട്ടോറിയം ഗണത്തിൽ നിന്നും മാറ്റുന്നതും മറ്റും മറ്റൊരു ഉത്തരവിനെ ആശ്രയിച്ചിരിക്കും. നിലവിൽ കേസ് 28 ന് കോടതി പരിഗണിക്കും, മൊറട്ടോറിയം പലിശയെ സംബന്ധിച്ച് ഇനിയും ഉത്തരവ് വന്നിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിനായി കേന്ദ്ര സർക്കാരിനും ആർബിഐയ്ക്കും 28 വരെ സമയം അനുവദിച്ചിട്ടുണ്ട്: