സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവർ ഇന്ന് ഏറെയാണ്. ടോപ്പ് – അപ്പിനായി ഏതു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം എന്ന സംശയം ഇവരിൽ പലർക്കും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ 5 ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.
1.ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്s
ഭക്ഷണം ഓർഡർ ചെയ്യുന്നതിന് സ്വിഗ്ഗി കൂടുതലായി ഉപയോഗിക്കുന്നവർക്ക് ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് നല്ലൊരു ഓപ്ഷനാണ്. ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാ ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്കും 40 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കും. AXIS40 എന്ന കോഡ് നൽകുന്നവർക്ക് മാത്രമേ ഡിസ്കൌണ്ട് ലഭിക്കുകയുള്ളൂ. ഇതിനുപുറമേ സൌജന്യ മൂവി ടിക്കറ്റ്, ഫ്യുവൽ സർചാർജ് വേവർ, ഡൈനിംഗ് ഡിസ്കൌണ്ട് തുടങ്ങി നിരവധി ആനുകൂല്യങ്ങളും ഉണ്ട്.
2.ആർബിഎൽ ബാങ്ക് സൊമാറ്റോ എഡിഷൻ ക്രെഡിറ്റ് കാർഡ്
സൊമാറ്റോ കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കാർഡ് ആണ് ആർബിഎൽ ബാങ്ക് സൊമാറ്റോ എഡിഷൻ ക്രെഡിറ്റ് കാർഡ്. സൊമാറ്റോ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓർഡറുകൾക്കും 10 ശതമാനം ക്യാഷ്ബാക്ക് ആണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമേ ഓൺലൈനായി നടത്തുന്ന എല്ലാ പർച്ചേസുകൾക്കും 2 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. കൂടാതെ വർഷത്തിൽ 5 ലക്ഷം രൂപയ്ക്കു മുകളിൽ ചിലവഴിക്കുന്നവർക്ക് 2000 രൂപ ക്യാഷ്ബാക്കും ലഭിക്കും.
3.ആർബിഎൽ ബാങ്ക് സൊമാറ്റോ ക്ലാസിക് ക്രെഡിറ്റ് കാർഡ്
സൊമാറ്റോ കൂടുതലായി ഉപയോഗിക്കുന്നവർക്ക് അനുയോജ്യമായ മറ്റൊരു കാർഡ് ആണ് ആർബിഎൽ ബാങ്ക് സൊമാറ്റോ ക്ലാസിക് ക്രെഡിറ്റ് കാർഡ്. സൊമാറ്റോ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓർഡറുകൾക്കും 10 ശതമാനം ക്യാഷ്ബാക്ക് ആണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സൊമാറ്റോ ഉപയോഗിച്ച് നടത്തുന്ന ഓർഡറുകൾക്കു മാത്രമേ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ. ഓൺലൈനായി നടത്തുന്ന മറ്റു ഇടപാടുകൾക്കു ക്യാഷ്ബാക്ക് ലഭിക്കുകയില്ല.
4.ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
നിരവധി ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ക്രെഡിറ്റ് കാർഡ് ആണിത്. ഓല, സ്വിഗ്ഗി, സൊമാറ്റോ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓർഡറുകൾക്കും 4 ശതമാനം ക്യാഷ്ബാക്ക്, ഗൂഗിൾ പേ വഴി നടത്തുന്ന എല്ലാ പേയ്മൻറ്റുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക്, മറ്റു എല്ലാ ഇടപാടുകൾക്കും 2 ശതമാനം ക്യാഷ്ബാക്ക് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമേ ഫ്യുവൽ സർചാർജ് വേവർ, എയർപോട്ട് ലോഞ്ച് ആക്സസ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ കാർഡിൻറ്റെ ഉപഭോക്താക്കൾക്ക് ലഭിക്കും.
5.ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ്
സ്വിഗ്ഗി ഉപയോഗിച്ച് നടത്തുന്ന എല്ലാ ഓർഡറുകൾക്കും 4 ശതമാനം ക്യാഷ്ബാക്ക് ആണ് ആക്സിസ് ബാങ്ക് ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓൺലൈനായി നടത്തുന്ന മറ്റ് എല്ലാ ഇടപാടുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഫ്ലിപ്കാർട്ടും സ്വിഗ്ഗിയും കൂടുതലായി ഉപയോഗിക്കുന്ന ഈ കാർഡ് മികച്ച ഒരു ഓപ്ഷനാണ്. വാർഷിക ഫീസ് നൽകേണ്ടതില്ല എന്നതാണ് ഈ കാർഡിൻറ്റെ മറ്റൊരു പ്രത്യേകത.