കഴിഞ്ഞ രണ്ടു ദിവസം സ്വർണ്ണ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനു ശേഷം ഇന്ന് തിങ്കളാഴ്ച സ്വർണ്ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില.
ഇതിലൂടെ എംഎസ്എംഇകള്‍ക്ക് എംപ്ലോയീസിന്റെ ശമ്പളം ഈ കാർഡിൽ ലോഡ് ചെയ്യാം.ഒരു ലക്ഷം രൂപ വരെ ഈ രീതിയിൽ ലോഡ് ചെയ്യാം. എംപ്ലോയീസിന് കാർഡ് ഉപയോഗിച്ച് ഓൺലൈനിലോ ഓഫ്‌ലൈനിലോ പണം പിൻവലിക്കുകയും ചെയ്യാം.
പൊതു മേഖല ബാങ്കുകളുടെ ലയനം പൂർത്തിയാവുന്നതോടെ കാനറാ ബാങ്കിൽ ലയിച്ച സിൻഡിക്കേറ്റ് ബാങ്കിന്റെ ഐ.എഫ്.എസ് സി കോഡ് ജൂലൈ ഒന്ന് മുതൽ മാറും.SYNB ൽ തുടങ്ങിയിരുന്ന പഴയ ഐ.എഫ്.എസ് സി കോഡിന് പകരം കാനറാ ബാങ്കിന്റെ പുതിയ ഐ.എഫ്.എസ് സി ആണ് ജൂലൈ 1 മുതൽ .പുതിയ ഐ.എഫ്.എസ് സി കോഡിനായി അടുത്തുള്ള കാനറാ ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുകയോ കസ്റ്റമർ കെയറിൽ ബന്ധപ്പെടുകയോ ചെയ്യുക.നേരത്തെ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താക്കളായ അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്ക് ബുക്കും കാനറ ബാങ്ക് നൽകും.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ മാർച് പാദത്തിൽ 6,734 കോടി രൂപ അറ്റാദായം നേടി.കോവിഡ് പ്രതിസന്ധിക്ക് ശേഷം സമ്പദ്ഘടന ഉണര്‍ന്നതും എണ്ണവില ഉയര്‍ന്നതും ആണ് കാരണം.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ൽ നിന്നും സെപ്റ്റംബർ 30 ലേക്ക് നീട്ടി .അതിനുള്ളിൽ ബന്ധപ്പിച്ചില്ല എങ്കിൽ പാൻ കാർഡ് അസാധു ആവും എന്നതിന് പുറമെ 1000 രൂപ പിഴയും അടക്കേണ്ടി വരും.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇ കോമേഴ്‌സ് കമ്പനികൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കണം എന്നാൽ പല കമ്പനികളും ഇത് പാലിക്കുന്നില്ല എന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ.എന്നാൽ അമേരിക്കൻ കമ്പനികൾ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത് എന്നും പിയൂഷ് ഗോയൽ.
വിദേശ യാത്രക്ക് ഒരുങ്ങുന്നവർ പാസ്സ്പോർട്ടും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കണം .വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോര്ട്ട് നമ്പർ കൂടി ചേർത്ത് ആണ് ഇത് സാധ്യമാകുന്നത്.ഇതിനായി കൊവിന്റെ ഔദ്യോഗിക പോർട്ടൽ (https://www.cowin.gov.in/home) സന്ദർശിച്ചാൽ മതി.