NEWS

കോവിഡ് -19 നെ നേരിടാൻ ടാറ്റ ഗ്രൂപ്പ് 1,500 കോടി രൂപ ചെലവഴിക്കുന്നു

Advertisement

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് ടാറ്റയും. ടാറ്റാ ഗ്രൂപ്പ് – ടാറ്റ ട്രസ്റ്റുകൾ , ടാറ്റ സൺസ് ചേർന്ന് കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിനായി 1,500 കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയർമാൻ രത്തൻ ടാറ്റ ഇന്ന് വൈകിട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അറിയിച്ചു.

മെഡിക്കൽ ഓഫീസർമാർക്ക് സംരക്ഷണ ഉപകരണങ്ങൾ നൽകൽ, വർദ്ധിച്ചുവരുന്ന കേസുകൾ ചികിത്സിക്കുന്നതിനുള്ള ശ്വസന സംവിധാനങ്ങൾ, രാജ്യത്ത് പരിശോധന വേഗത്തിലാക്കാൻ വേണ്ടിയുള്ള കിറ്റുകൾ പരീക്ഷിക്കൽ, ഇതിനകം വൈറസ് പിടിപെട്ടവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കും. കൊറോണ വൈറസിനെതിരെ ശാക്തീകരിക്കാൻ ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും പരിശീലിപ്പിക്കുമെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.

മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവർ ടാറ്റ ക്ക് പുറമെ കോവിഡ് -19 നെതിരെ പോരാടുന്നതിന് തങ്ങളുടേതായ സംഭാവനകൾ പ്രഖ്യാപിച്ചിരുന്നു.

ALSO READ:SBI വായ്പ നിക്ഷേപ പലിശ നിരക്കുകൾ വെട്ടി കുറച്ചു

കൊറോണ വൈറസ് അഥവാ കോവിഡ് -19 കേസുകളുടെ എണ്ണം ഇന്ത്യയിൽ 900 കവിഞ്ഞു. മരണസംഖ്യ 19 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisement