Categories: PERSONAL FINANCETIPS

നിക്ഷേപങ്ങൾ നടത്താതെ തന്നെ നികുതി ഇളവ് നേടാം

Advertisement

നിക്ഷേപങ്ങൾ ഒന്നും നടത്താതെ തന്നെ നികുതി ഇളവ് നേടുവാൻ സഹായിക്കുന്ന ചില വഴികളുണ്ട്.നമ്മൾ എല്ലാവരും പബ്ലിക്ക് പ്രോവിഡൻറ്റ് ഫണ്ട്, നാഷണൽ പെൻഷൻ സിസ്റ്റം, നാഷണൽ സേവിംഗ് സർട്ടിഫിക്കേറ്റ്, നികുതി സേവ് ചെയ്യാൻ സഹായിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ നികുതി ഇളവ് നേടുവാനുള്ള വഴികൾ തിരഞ്ഞെടുക്കാറാണ് പതിവ്.എന്നാൽ ഇവയ്ക്ക് പുറമേ നിക്ഷേപങ്ങൾ നടത്താതെ തന്നെ നികുതി കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് ചില വഴികളും ഉണ്ട്.

1.ഭവന വായ്പ

ഭവന വായ്പ എടുക്കുന്നത് വഴി ചില നികുതി ഇളവുകൾ നമുക്ക് ലഭിക്കും.സെക്ഷൻ 80C പ്രകാരം ഭവന വായ്പ എടുക്കുന്നവർക്ക് തിരിച്ചടവിന്മേൽ ഒന്നര ലക്ഷം രൂപ വരെയും, സെക്ഷൻ 24b പ്രകാരം പലിശയിൽ രണ്ട് ലക്ഷം രൂപവരെയും നികുതിയിളവ് ലഭിക്കും.ഇതുകൂടാതെ വാങ്ങിയിരിക്കുന്ന വീട്,വായ്പ തുക,വായ്പയുടെ കാലാവധി എന്നിവയുടെ അടിസ്ഥാനത്തിൽ സെക്ഷൻ 80EE പ്രകാരമുള്ള 50,000 രൂപ നികുതിയിളവും,പലിശ അടവിന്മേൽ 1.5 ലക്ഷം രൂപവരെയുള്ള നികുതിയിളവുകളും നിങ്ങൾക്ക് ലഭിച്ചേക്കാം.

2.ചികിഝ ചിലവുകൾ

സെക്ഷൻ 80D പ്രകാരം നിങ്ങളുടെ പേരിലോ,പങ്കാളിയുടെ പേരിലോ, നിങ്ങളുടെ മാതാപിതാക്കളുടെയോ,കുട്ടികളുടെയോ പേരിലോ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ അടച്ചിട്ടുണ്ടെങ്കിൽ അതിനും ഇളവുകൾ ലഭിക്കും.ഇതുകൂടാതെ തന്നെ ഹെൽത്ത് ചെക്കപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അതിനുണ്ടായ ചിലവുകൾക്ക് 5000 രൂപ വരെ നിങ്ങൾക്ക് ഇളവുകൾ നേടാവുന്നതാണ്.കൂടാതെ നിങ്ങൾ ഒരു മുതിർന്ന പൌരനോ അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കന്മാർ മുതിർന്ന പൌരന്മാർ ആണെങ്കിലോ നിങ്ങൾക്ക് ഉണ്ടായ ചികിഝ ചിലവുകൾക്ക് 50,000 രൂപ വരെ നികുതി ലാഭവും ലഭിക്കും.

3.കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ

നമ്മളുടെ വരുമാനം കൂടുതലായും ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തിനുവേണ്ടിയാണ്.സെക്ഷൻ 80C അനുസരിച്ച് മാതാപിതാക്കൾക്ക് കുട്ടികളുടെ ഫീസ് അടച്ചതിന് ഒന്നര ലക്ഷം രൂപ വരെ നികുതിയിളവ് നേടാം.എന്നിരുന്നാലും ഒരു നികുതി ദായകന് 2 കുട്ടികളുടെ ഫീസീന് മാത്രമേ ഇളവ് ലഭിക്കൂ.കൂടാതെ നിങ്ങളുടെ തൊഴിലുടമ എജുക്കേഷൻ അലവൻസ്,ഹോസ്റ്റൽ എക്സ്പെൻസ് അലവൻസ് എന്നിവ നൽകുന്നുണ്ടെങ്കിൽ വർഷത്തിൽ 1200 മുതൽ 3600 രൂപവരെ നികുതിയിളവ് നേടാവുന്നതാണ്.

4.ഇപിഎഫ് നിക്ഷേപങ്ങൾ വിപിഎഫ് ആക്കുക

തൊഴിലാളികൾക്ക് നിക്ഷേപങ്ങൾ വിപിഎഫ് ആക്കുന്നതുവഴി നികുതിയിളവുകൾ ലഭിക്കുന്നതാണ്.ഇതൊരു റിസ്ക്ക് കുറഞ്ഞ നിക്ഷേപമാണെന്നതിലുപരി 8.5% വാർഷിക പലിശയും ലഭിക്കുന്നു.

5.വാടക

നിങ്ങൾ താമസസ്ഥലത്തിന് വാടക കൊടുക്കുന്നുണ്ടെങ്കിൽ അതുവഴി നിങ്ങൾക്ക് നികുതിയിളവുകൾ നേടാനാവും.തൊഴിലുടമയിൽ നിന്ന് എച്ച്.ആർ.എ ലഭിക്കുന്നുണ്ടെങ്കിൽ സെക്ഷൻ10(13A) പ്രകാരം നികുതിയിളവ് ലഭിക്കുന്നതാണ്. എച്ച്.ആർ.എ ലഭിക്കുന്നില്ലാത്ത വ്യക്തിയാണെങ്കിലും സെക്ഷൻ 80GG പ്രകാരം 5000 രൂപവരെ ഇളവ് ലഭിക്കും.

Advertisement