Entrepreneurship

5 ലക്ഷം മുടക്കി ചായ കച്ചവടം തുടങ്ങി ഇപ്പോൾ വാർഷിക വിറ്റുവരവ് 300 കോടി രൂപ

Advertisement

ആന്ധ്ര സ്വദേശി ഉദയ് ശ്രീനിവാസ് ടാംഗല്ല ദുബൈയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു 29-ാം വയസില്‍ രാജ്യത്തേക്ക് മടങ്ങി എത്തി.ചായകടകള്‍ ആരംഭിക്കാൻ തീരുമാനിച്ചത് വീട്ടുകാര്‍ എതിര്‍ത്തു. നല്ല ജോലി ഉപേക്ഷിച്ച് ചായ ബിസിനസ് എന്തിനെന്ന് എല്ലാവരും ചോദിച്ചു.എന്നാൽ ഭാര്യ സപ്പോർട്ട് നൽകി.

2016ല്‍ ആന്ധ്രയിലെ രാജമുണ്ട്രിയില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപം ഇറക്കി  ടീ ടൈം എന്ന പേരിൽ ചായക്കട തുടങ്ങി.ആദ്യവര്‍ഷം തന്നെ രണ്ട് കോടിയുടെ വിറ്റുവരവും നൂറ് ഔട്ട്‌ലെറ്റുകളും ആരംഭിച്ചു.നല്ല ചായപ്പൊടി കണ്ടെത്തുന്നതിലാണ് വിജയം.ആദ്യ ഔട്ട്ലെറ്റ് ഒഴികെ ബാക്കിയെല്ലാം ഫ്രാഞ്ചൈസികളാണ്.3000 ഫ്രാഞ്ചൈസികൾ നിലവിലുണ്ട്.ഇപ്പോൾ ഒരു വര്‍ഷം 300 കോടി രൂപയുടെ വിറ്റുവരാണ് നേടുന്നത്.

Advertisement
Share
Published by
admin