സോഫ്റ്റ്‌വെയർ ജയൻറ്സ്’ ആയ ഇൻഫോസിസ്, വിപ്രോ, ടിസിഎസ് എന്നീ കമ്പനികൾക്ക് ശേഷം ജീവനക്കാരുടെ ശമ്പളവർദ്ധനത്തിനൊരുങ്ങി ടെക് മഹീന്ദ്രയും. ജൂനിയർ ജീവനക്കാർക്ക് ആദ്യം ലഭിക്കുന്ന രീതിയിൽ ഘട്ടംഘട്ടമായിട്ടാവും വർദ്ധനവ്. 2021ന്റെ തുടക്കത്തിൽ തന്നെ ഇത് നടപ്പാക്കുമെങ്കിലും എത്ര ഭാഗം വെച്ചാണ് വർദ്ധനവ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഏകദേശം 1.3 ലക്ഷം ജീവനക്കാർക്കായിരിക്കും വർദ്ധനവ് ലഭ്യമാവുന്നതെന്ന് ടെക് മഹീന്ദ്ര സിഇഒ സിപി ഗുർണാനി അറിയിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലും ഐടി വ്യവസായത്തിന്റെ
വളർച്ചയും ആവശ്യകതതയും ഇതിലൂടെ കാണാം.
6 പാദത്തിൽ ഉയർന്ന മാർജിനുമായി, 1265.4 ദശലക്ഷം ഡോളറും നേടി പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് മഹീന്ദ്ര സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ മികച്ച ഫലങ്ങളാണ് രേഖപ്പെടുത്തിയത്. ഉപഭോക്താക്കളുടെ പവർ, 5 ജി സംവിധാനം, ഡിജിറ്റൽ ഓഫറുകൾ, സഖ്യങ്ങളുടെ കൂട്ടായ ശക്തി എന്നിവ കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുണ്ടെന്ന് ടെക് മഹീന്ദ്ര സിഇഒ സി പി ഗുർണാനി പറഞ്ഞു. നിലവിൽ 20% ജീവനക്കാർ ഓഫീസിൽ ഇന്ന് ജോലി ചെയ്യുന്നു. മറ്റുള്ള സോഫ്റ്റ്‌വെയർ കമ്പനികളിൽ ഈ കണക്ക് 1-2% ആയി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ലോക്ക്ഡൌൺ സമയത്ത് ഇന്ത്യയിലുടനീളമുള്ള ഐടി ജീവനക്കാരിൽ 98% പേരും വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണ്.
ഇന്നൊവേഷൻ ഡ്രൈവറുകളുടെ അഭാവം വൈറ്റ്ബോർഡുകളിലും വാട്ടർകൂളർ സംഭാഷണങ്ങളിലും ഉള്ളതിനാൽ ജീവനക്കാർ ഇതിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുകയാണെന്നും അവർ മുൻകരുതൽ എടുക്കുന്നുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തുണ്ടെന്നും സിഇഒ കൂട്ടിചേർത്തു. 2020 ഏപ്രിലിൽ നിർത്തിവെച്ച ശമ്പളവർദ്ധനവ് തിരികെകിട്ടുന്നത് ജീവനക്കാർക്ക് ഉറപ്പായും ഒരു സ്വാഗതവാർത്തയാണ്.