Advertisement

രാജ്യത്ത് വിപണി മൂല്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികൾ

ആദ്യ പത്ത് സ്ഥാനം കരസ്ഥമാക്കിയ വമ്പൻ ശൃംഖലകൾ ഏതെല്ലാം?

Advertisement

കോവിഡ് -19 മഹാമാരി വന്നതോടുകൂടി ഇന്ത്യൻ വിപണിയിൽ വളരെ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.ബ്രാന്‍ഡ്‌സി സർവ്വേപ്രകാരം നിലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന 10 ബ്രാൻഡുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. ഇന്ത്യയിൽ ഏറ്റവുമധികം ഡിമാൻഡിൽ നിൽക്കുന്ന ശൃംഖല ബാങ്കിങ് മേഖലയിലെ എച്ച്ഡിഎഫ്സി ബാങ്കാണ്. ആകെയുള്ള മൂല്യത്തെ കണക്കാക്കുമ്പോൾ ഏകദേശം എച്ച്ഡിഎഫ്സി യുടെ മൂല്യതുക 20 ബില്യൻ ഡോളർ ആണ്. അടുത്തതായി,വർഷങ്ങളുടെ പാരമ്പര്യമുള്ള , ജനവിശ്വാസത്തോടെയുള്ള എൽഐസി എന്നറിയപ്പെടുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 18 മില്യൺ ഡോളറിൻ്റെ അടുത്ത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ വിപണിമൂല്യം കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെതന്നെ 75ഓളം സ്ഥാപനങ്ങളുടെ വിപണിയിലെ മൂല്യമാണ് ബ്രാൻഡ്സി നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതുവരെയുള്ള വർഷങ്ങളുടെ ആകെത്തുക എടുക്കുമ്പോഴും കഴിഞ്ഞവർഷത്തെ വിപണിമൂല്യം കണക്കാക്കുകയാണെങ്കിൽ 5 മുതൽ 6 ശതമാനം വരെ ഇടിവ് ഓരോ ബ്രാൻഡുകളുടെമേലും കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ മൂന്നാമതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത് ടിസിഎസ് എന്നറിയപ്പെടുന്ന ഐടി ശൃംഖലയിലെ ടാറ്റാ കൺസൾട്ടൻസി സർവീസസാണ്.

തൊട്ടുപിന്നാലെ നാലാം സ്ഥാനവുമായി എയർടെലാണ് നിലനിൽക്കുന്നത്. പെയിൻറ് വിപണിയിലും കാര്യമായ വർദ്ധനവ് അടുത്തകാലത്ത് ഉണ്ടായിട്ടില്ലെങ്കിലും ഏഷ്യൻ പെയിൻ്റിനാണ് അഞ്ചാം സ്ഥാനമുള്ളത്. ആറാം സ്ഥാനത്ത് ബാങ്കിംഗ് ശൃംഖലയിലെ തന്നെ കൊട്ടാക്ക് മഹീന്ദ്ര ബാങ്കാണ് നിലവിൽ സ്ഥാനം പിടിച്ചിരിക്കുന്നത് . തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം റിലയൻസ് ജിയോ, ഫ്ലിപ്കാർട്ട് പേടിഎം ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു .ബ്രാൻഡ്സി പഠനം പൂർത്തിയാക്കിയ75 ഓളം വരുന്ന സ്ഥാപനങ്ങളുടെ വിപണിമൂല്യം മൊത്തത്തിൽ 216 ബില്യൻ ഡോളറാണ് ഉദ്ദേശം കണക്കാക്കുന്നത്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്