അടിസ്ഥാന കവറേജിന്റെയും അതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെയും മാർഗനിർദേശങ്ങളുടെയും ഏകീകൃത പോളിസികൾ നിലവിൽ വരുന്നതിന്റെ ഭാഗമായി ഇനിമുതൽ ട്രാവൽ ഇൻഷുറൻസ് മേഖലയിലും അടിസ്ഥാന പോളിസികൾ വരുന്നു. ആരോഗ്യ ലൈഫ് അപകട ഇൻഷുറൻസികളിൽ ഇവ നേരത്തെ മുതൽ തന്നെ ലഭ്യമാണ്. ജനറൽ ഇൻഷുറൻസ് കമ്പനികളും ട്രാവൽ ഇൻഷുറൻസ് മാത്രമായി പ്രവർത്തിക്കുന്ന കമ്പനികളും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽതന്നെ ഇത് നിലവിൽ കൊണ്ടുവരണം എന്നാണ് ഐ ആർഡിഐഎയുടെ നിർദ്ദേശം.
ട്രെയിൻ യാത്ര, ആഭ്യന്തര വിമാന-വിനോദയാത്രകൾ, നഗരത്തിന് അകത്തുള്ള യാത്രകൾ,പുറത്തുള്ള യാത്രകൾ തുടങ്ങി 5 വിഭാഗങ്ങൾക്കാണ് രാജ്യത്തിനകത്ത് ഉള്ള യാത്രകളിൽ ലഭിക്കുന്ന അടിസ്ഥാന പോളിസി. വിദ്യാർത്ഥികൾക്കുള്ള ദീർഘദൂര യാത്രകൾ,ബിസിനസ് യാത്രകൾ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഈ പോളിസികൾ ലഭ്യമാകുന്നത്.
രാജ്യത്തെ 36 ശതമാനം കുടുംബങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആഭ്യന്തര വിമാനയാത്രകൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഭ്യന്തര യാത്ര ഇൻഷുറൻസിന് യാത്രയുടെ കാലയളവാണ് പരിഗണിക്കുന്നത്.