Advertisement

ട്രഷറിയിൽ പെൻഷൻ സ്വീകരിക്കാൻ ഏപ്രിൽ 2 മുതൽ 7 വരെ മാത്രം അനുവദിക്കുകയുള്ളൂ

ലോക്ക് ഡൗണിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റിയിരുന്നു.മാത്രമല്ല ബാങ്കിലെ ഇടപാടുകൾക്കും ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഉണ്ട്.മാർച്ച് മാസം കഴിയാറായി.ഏപ്രിലിൽ പെൻഷൻ വരുമ്പോൾ ട്രഷറിയിൽ നിന്നും വാങ്ങുന്നതിനു നിലവിലെ അവസ്ഥയിൽ മാർഗ നിർദേശങ്ങൾ ഉണ്ട്.ഏപ്രിൽ 2 മുതൽ 7 വരെ ,5 ദിവസങ്ങളിൽ മാത്രമേ പെൻഷൻ വാങ്ങുവാനായി അനുവദിക്കൂ.അതും ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട ദിവസം മാത്രം ചെന്നാൽ മതി.

Advertisement

തിയതി, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍ ചുവടെ നൽകുന്നു.അതനുസരിച്ചു നിങ്ങൾ ചെല്ലേണ്ട തീയതി മനസ്സിലാകുക.

ഏപ്രില്‍ രണ്ട് പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍

ഏപ്രില്‍ മൂന്ന് പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍

ഏപ്രില്‍ നാല് പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍

ഏപ്രില്‍ ആറ് പി.ടി.എസ്.ബി അക്കൗണ്ട് നമ്പർആറിലും (6) ഏഴിലും (7) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍

ഏപ്രില്‍ ഏഴ് പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിലും (8) ഒമ്പതിലും (9) അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

മാത്രമല്ല ബാങ്കുകളിലെ പോലുള്ള നിയന്ത്രങ്ങൾ ഇവിടെയുമുണ്ട്.സോപ്പോ ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.മാസ്ക് ധരിക്കുക.ഉള്ളിൽ കയറിയാൽ ശാരീരിക അകലം പാലിക്കുക.കൗണ്ടറിന്റെ മുന്നിൽ 5 പേരിൽ കൂടുതൽ കൂടുവാനായി പാടില്ല.

നേരിട്ട് പോകുവാൻ കഴിയാത്തവർക്ക് ഒപ്പിട്ട ചെക്കിന്റെ കൂടെ ബാങ്ക് അക്കൗണ്ട് നമ്ബർ കൂടെ നൽകിയാൽ അതിലേക്ക് പെൻഷൻ സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ട്.കൂടാതെ അപേക്ഷ നൽകിയാൽ അക്കൗണ്ടുകളിൽ ഓൺലൈൻ ട്രാൻസാക്ഷൻ ഓപ്‌ഷനും ലഭ്യമാക്കും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്