Categories: NEWS

തൃശ്ശൂരിൽ ഐപിഒ പൂരം ,ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങി ഇസാഫ് കല്യാൺ ജ്വല്ലേഴ്സും

Advertisement

പ്രാഥമിക ഓഹരി വിപണിയിലേക്ക് കടക്കാൻ ഒരുങ്ങി ഇസാഫ് കല്യാൺ ജ്വല്ലേഴ്സും. പ്രാഥമിക ഓഹരി വിപണിയിലേക്ക് ഡിസംബറിൽ കടക്കാൻ ഒരുങ്ങുന്ന ഏഴ് കമ്പനികൾ രണ്ടെണ്ണവും തൃശൂരിൽ നിന്നാണ്. ഓഹരി വിൽപ്പനയിലൂടെ 1750 കോടി രൂപയോളം സമാഹരിക്കാൻ ഉള്ള
ഒരുക്കത്തിലാണ് കല്യാൺ ജ്വല്ലേഴ്സ്. ഇത് ആഭ്യന്തരവിപണിയിൽ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡ് വിഭാഗത്തിനുള്ള ഏറ്റവും വലിയ ഐപിഒ ആവും. പ്രമോട്ടർമാർക്ക് പുറമേ കമ്പനിയിലെ പ്രധാന നിക്ഷേപകരായ ഹൈഡൽ ലിമിറ്റഡും ഇതിലൂടെ ഓഹരികൾ വിറ്റഴിക്കാൻ സാധ്യതയുണ്ട്.

കോർപ്പറേറ്റ് ആവശ്യങ്ങൾക്കും പ്രവർത്തനം മൂലധനത്തിനുമായി കല്യാൺ ജ്വല്ലേഴ്സ് പ്രമോട്ടർ ആയ ടി എസ് കല്യാണരാമൻ 250 കോടി രൂപയുടെ ഓഹരികളും പ്രധാന നിക്ഷേപകർ ആയ ഹൈഡൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് 500 കോടി രൂപയുടെ ഓഹരികളും ആവും വിറ്റഴിക്കുക.

മൈക്രോഫിനാൻസ് രംഗത്ത് മാതൃക സ്ഥാപനമായി കെ പോൾ തോമസ് ആരംഭിച്ച സംരംഭം ആണ് ഇസാഫ് ബാങ്ക് ലിമിറ്റഡ് ആയി മാറിയത്. റിസർവ് ബാങ്കിന്റെ നിബന്ധനകളുടെ ഭാഗമാണ് ഐപി ലിസ്റ്റിംഗ് 976 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഡിസംബറിൽ വരുന്ന ഐപിഓയിൽ ആയിരം രൂപയുടെ ഇക്വിറ്റി ഷെയറും 750 കോടിയുടെ ഓഫർ ഫോർ സെയിൽസും നടക്കും.

Advertisement