ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഒരു ഓപ്പണ്‍-എന്‍ഡഡ് ഹൈബ്രിഡ് നിക്ഷേപപദ്ധതി അവതരിപ്പിച്ചുകൊണ്ട് യൂണിയൻ അസറ്റ് മാനേജ്മെന്റ് കമ്പനി. 2020 നവംബർ 27ന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫർ ഡിസംബർ 11 വരെ നീണ്ടുനിൽക്കും. ഇതേ
തുടർന്ന് ഡിസംബർ 18നാവും അലോട്മെന്റ് നടത്തുക. റീപർച്ചേഴ്സിനും റീസെയ്‌ലിനും ആയി ഡിസംബർ 28ന് പുനരാരംഭിക്കും.
പുതിയ സ്‌കീം അനുസരിച്ചു ഇക്വിറ്റിയില്‍ കുറഞ്ഞത് 65 ശതമാനവും, ഡെറ്റിൽ കൂടിയത് 35 ശതമാനവുമാണ് നിക്ഷേപിക്കാൻ സാധിക്കുക. കുറഞ്ഞത് 5000 രൂപ വരെയും അതിൽ കൂടുതലും നിക്ഷേപിക്കാം. യൂണിയൻ ഹൈബ്രിഡ് ഇക്വിറ്റി ഫണ്ടിലൂടെ അസറ്റ് വിഹിതങ്ങളെ, ഇക്വിറ്റിയും
ബാധ്യതയും ഒരേപോലെ നോക്കി വിലയിരുത്തി, ആവശ്യാനുസാരണം വേണ്ടത് തിരഞ്ഞെടുക്കാൻ സഹായിക്കും.
ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് ഗ്രോത്തിനും ഡിവിഡന്റിനുമുള്ള ഓപ്ഷൻ ലഭിക്കും. വിനയ് പഹാരിയ, പാരിജാത് അഗർവാൾ, ഹാർദിക് ബോറ എന്നിവരാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. യൂണിയൻ എഎംസിയെ സ്പോൺസർ ചെയ്യുന്നത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ജപ്പാനിലെ ദൈ ഇച്ചി ഹോള്‍ഡിങ്‌സ് എന്നിവരാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്