ഇന്നിപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്ത്യയിൽ വർധിച്ചു വരുകയാണ്.പണ്ട് നല്ല വരുമാനം ഉള്ളവർക്ക് മാത്രം ആയിരുന്നു ക്രെഡിറ്റ് കാർഡുകൾ നൽകിയിരുന്നത്.ഇന്നിപ്പോൾ അങ്ങനെ അല്ല അത്യാവശ്യം ബാങ്ക് അക്കൗണ്ടിൽ ട്രാൻസാക്ഷൻ നടന്നാൽ തന്നെ പല ബാങ്കുകളും പ്രീ അപ്പ്രൂവ്ഡ് ആയി ക്രെഡിറ്റ് കാർഡുകൾ നൽകി വരുന്നുണ്ട്.സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ക്രെഡിറ്റ് കാർഡ് വലിയ ഒരു അനുഗ്രഹം തന്നെ ആണ്.എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ ക്രെഡിറ്റ് കാർഡ് പണി തരും .വളരെ ഉയർന്ന പ്ലീഷ നിരക്ക് ആണ് ക്രെഡിറ്റ് കാർഡിന് ഉള്ളത്.
Advertisement
എങ്ങനെ ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിക്കാം
ആദ്യം തന്നെ ക്രെഡിറ്റ് കാർഡ് എടുക്കും മുൻപ് അത് നിങ്ങൾക്ക് ആവശ്യം ഉണ്ടോ എന്ന് സ്വയം ചിന്തിക്കുക.കാർഡ് എടുത്തു ഉപയോഗിച്ച് കഴിഞ്ഞാൽ തിരിച്ചടക്കാൻ വരുമാനം ഉണ്ടോ എന്നും വിലയിരുത്തുക.
അടുത്തത് ബഡ്ജറ്റിങ് ആണ്.കാർഡ് ഉപയോഗിക്കും മുൻപ് നിങ്ങളുടെ വരവ് ചിലവുകൾ വിലയിരുത്തിയ ശേഷം ക്രെഡിറ്റ് കാർഡിന് നിങ്ങൾ ഒരു പരിധി വെക്കുക.ആ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ചിലവഴിക്കുക അല്ലെങ്കിൽ ഒരു പക്ഷെ വരുമാനത്തേക്കാൾ കൂടുതൽ നിങ്ങൾ ചിലവാക്കി എന്ന് വരാം.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങിയാൽ ശ്രദ്ധിക്കേണ്ടത് ഉപയോഗിച്ച പണം കൃത്യമായി ഡ്യൂ ഡേറ്റിനു മുൻപ് തിരിച്ചെടുക്കുക.ഡ്യൂ ഡേറ്റിനുള്ളിൽ തുക പൂർണമായും തിരിച്ചടച്ചില്ല എങ്കിൽ വലിയ പലിശ നൽകേണ്ടി വന്നേക്കാം.
എപ്പോഴും ക്രെഡിറ്റ് ലിമിറ്റ് പൂർണമായി ഉപയോഗിക്കാതിരിക്കുക.ലിമിറ്റിന്റെ 30 % ൽ കൂടുതൽ ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും.മാത്രമല്ല എമർജൻസി ഘട്ടത്തിൽ പണം ഇല്ലാത്ത അവസ്ഥയും വന്നേക്കാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്