ഡയറക്ട് ടാക്സ് തർക്ക പരിഹാര പദ്ധതി ആയ വിവദ് സേ വിശ്വാസിന്റെ കീഴിൽ പണമടയ്ക്കാനുള്ള സമയപരിധി മൂന്നാംതവണയും നീട്ടി ഫൈനാൻസ് മിനിസ്ട്രി. 2021 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിജ്ഞാപന പ്രകാരം, വിവാദ് സേ വിശ്വാസ് സ്കീമിന് കീഴിലുള്ള പ്രഖ്യാപനം 2020 ഡിസംബർ 31 നകം നൽകേണ്ടതുണ്ട്. എന്നിരുന്നാലും അധിക തുകയില്ലാത്ത പേയ്മെന്റുകൾ മാർച്ച് 31 വരെ നൽകാം. സ്കീം പ്രകാരം തർക്കങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന നികുതി ദാതാക്കൾക്ക് ആശ്വാസം പകരുന്നതിനുവേണ്ടിയാണിത്.
ചൊവ്വാഴ്ച ഫൈനാൻസ് സെക്രട്ടറി അജയ് ഭൂഷണും സിബിഡിറ്റി ചെയർമാനും രാജ്യത്തുടനീളമുള്ള ഇൻകം ടാക്സിന്റെ ചീഫ് കമ്മീഷണർമാരും വീഡിയോ കോൺഫറൻസിങ്ങിലൂടെ വിവദ് സേ വിശ്വാസിന്റെ ഇതുവരെയുള്ള പുരോഗതി അവലോകനം ചെയ്തിരുന്നു. നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാനും അപ്പീൽ ഇഫക്റ്റുകൾ നൽകാനും ഡ്യൂപ്ലിക്കേറ്റ് ആവശ്യങ്ങൾ തള്ളിനീക്കാനും സിബിഡിറ്റി ചെയർമാൻ പിസി മോഡി
കമ്മീഷണർമാരോട് മീറ്റിംഗിൽ ആവശ്യപ്പെട്ടു. നികുതി ദാതാക്കളെ നേരിട്ട് സമീപിച്ച്, ഓരോ സ്റ്റെപ്പിലും വേണ്ട നിർദ്ദേശങ്ങൾ നൽകി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സജീവനീക്കം യോഗത്തിൽ ചർച്ച ചെയ്തു. മുൻപ് 2020 മാർച്ച് 31ൽ നിന്ന് ജൂൺ 30 വരെ തീയതി നീട്ടിയിരുന്നു. പിന്നീട് അത് ഡിസംബർ 31 വരെയും നീട്ടിയിരുന്നു.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്