Categories: INVESTMENT

ജീവനക്കാർക്ക് ഉയർന്ന പലിശ ലഭിക്കാൻ ബാങ്കിനേക്കാൾ മികച്ചത് വി പി എഫ്

Advertisement

ശമ്പളക്കാരായ ജീവനക്കാർക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കാൻ ഇനി വി പി എഫ് (വോളണ്ടറി പ്രൊഫിഡൻറ് ഫണ്ട് )ൽ നിക്ഷേപിക്കാം. പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7 . 1 ആക്കിയ സാഹചര്യത്തിൽ ജീവനക്കാർക്ക് വി പി എഫിൽ നിക്ഷേപിച്ചു കൂടുതൽ പലിശ നേടാം. ചെറുകിട സേവിങ് സ്കീമുകളുടെ പലിശ നിരക്ക് കുറയുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. എച്ച് ഡി എഫ് സി ബാങ്കിലെ നിക്ഷേപത്തിന്റെ പലിശ അടുത്ത കാലത്തായി കുറച്ചിരുന്നു.ബാങ്കുകളെല്ലാം നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു കൊണ്ടുവരുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതിനാൽ വി പി എഫിൽ നിക്ഷേപിക്കുന്നതിലൂടെ കൂടുതൽ ലാഭം ജീവനക്കാർക്ക് നേടാം.

പിപിഎഫ് കൂടാതെ ജീവനക്കാർ അവരുടെ അക്കൗണ്ടിലേയ്ക്ക് സ്വമേധയാ നൽകുന്ന സംഭാവനയാണ് വി പി എഫ്.ജീവനക്കാരന് തന്റെ ശമ്പളത്തിൽ നിന്നും എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.ഇത് നികുതി ഇളവിനും അർഹമാണ്.ഒരു വർഷത്തിൽ 1 .5 ലക്ഷം വരെയുള്ള നിക്ഷേപത്തെ നികുതിയിൽ നിന്നും ഒഴിവാക്കുന്നതാണ് . വിപിഎഫ് നിക്ഷേപത്തിന് ഇപി‌എഫ് സംഭാവനയുടെ അതേ പലിശ നിരക്ക് ലഭിക്കും. വിപിഎഫ് നിക്ഷേപത്തിന് അഞ്ചു വർഷത്തെ ലോക്ക് പിരീഡ് ഉണ്ട്.അതിനു മുൻപ് പിൻവലിച്ചാൽ ലഭിക്കുന്ന പപലിശക്ക് നിങ്ങൾ നികുതി നൽകേണ്ടതാണ്.

Advertisement