കോവിഡ് കാലത്ത് നിരവധി വായ്പ ഇളവുകൾ സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നു.ഇപ്പോഴിതാ ലോക്ക് ഡൗണിനെ തുടർന്നു പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ പിഴ പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ.രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴ പലിശയായിരിക്കും ഒഴിവാക്കുന്നത്. ഇതുവഴി സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും,വ്യാപാരികൾക്കുമൊക്കെ വലിയ ആശ്വാസമായിരിക്കും ലഭിക്കുക.
ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് നൽകി. കോവിഡ് വ്യാപന സമയം മാർച്ച് മുതലുള്ള ആറ് മാസത്തെ പിഴ പലിശ ആയിരിക്കും ഒഴിവാക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ,എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. മൊറൊട്ടോറിയം കാലത്തേ പലിശയിൽ മാറ്റമൊന്നും ഉണ്ടാവില്ല.
രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട് .നേരത്തെ പിഴപലിശ ഒഴിവാക്കാനാകില്ലെന്നും അത് ബാങ്കിനെ വലിയ തോതിൽ ബാധിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ തിരുത്തൽ.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്