PERSONAL FINANCE

ഓൺലൈനായി വരുമാനം നേടുന്നതിനുള്ള വിവിധ മാർഗങ്ങൾ

Advertisement

ഇൻറ്റർനെറ്റിലൂടെ വീട്ടിലിരുന്നുക്കൊണ്ട് പണം സമ്പാദിക്കുന്നവർ ഇന്ന് ഏറേയാണ്. ശരിയായി രീതിയിൽ സമയം വിനിയോഗിച്ചാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഇൻറ്റർനെറ്റിലൂടെ വിവിധ ജോലികൾ ചെയ്തു വരുമാനം നേടാം. ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് ഓൺലൈനായിപണം സമ്പാദിക്കാനുള്ള ചില മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഡിജിറ്റൽ മാർക്കറ്റിംങ്

ഓൺലൈനായി ജോലി ചെയ്തു പണം സമ്പാദിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഡിജിറ്റൽ മാർക്കറ്റിംങ്. ബ്ലോഗിംങ്, വീഡിയോ ,സോഷ്യൽ മീഡിയ മാർക്കറ്റിങ് തുടങ്ങി പല മാർഗങ്ങളിലൂടെ ഡിജിറ്റൽ മാർക്കറ്റിംങ് നടത്തി പണം സമ്പാദിക്കാവുന്നതാണ്.

2. ഫ്രീലാൻസിംങ്

ഓൺലൈനായി പണം സമ്പാദിക്കാനുള്ള മറ്റൊരു മാർഗമാണ് ഫ്രീലാൻസിംങ് ജോലികൾ. പല മേഖലകളിലുള്ള ജോലികൾ നൽകുന്ന ഫ്രീലാൻസിംങ് വെബ്സൈറ്റുകളുണ്ട്. Freelancer.com, upwork.com, fiverr.com, workhire.com തുടങ്ങിയവ അവയിൽ ചിലതാണ്. ഇത്തരം വെബ്സൈറ്റുകളിൽ അക്കൌണ്ട് ആരംഭിച്ച് ജോലികൾ കണ്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വർക്കുകൾ കൃത്യമായി ചെയ്ത് തീർക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്നതാണ്.

3. കോപ്പിറൈറ്റർ

നല്ല ഭാവനയും എഴുതാനുള്ള കഴിവും ഉള്ളവർക്ക് കോപ്പിറൈറ്റിംങ് ജോലികളിലൂടെ ഓൺലൈനായി പണം സമ്പാദിക്കുവാൻ സാധിക്കും. സോഷ്യൽ മീഡിയ ഉപയോഗിച്ച് കോപ്പിറൈറ്റിംങ് ജോലികൾ എളുപ്പത്തിൽ കണ്ടെത്താനാവും.

4. ഓൺലൈൻ ട്യൂഷൻ

ക്ലാസ്സുകളെല്ലാം ഓൺലൈനായി മാറിയതോടെ ഓൺലൈൻ ട്യൂഷൻറ്റെയും പ്രാധാന്യം കൂടിയിട്ടുണ്ട്. ഓൺലൈൻ ട്യൂഷനിലൂടെ വീട്ടിലിരുന്നുക്കൊണ്ട് തന്നെ പണം സമ്പാദിക്കുന്നവർ ഏറേയാണ്. നിങ്ങൾക്ക് അറിവുള്ള വിഷയത്തിൽ ട്യൂഷൻ എടുത്ത് പണം സമ്പാദിക്കാൻ സാധിക്കും. Vedantu.com, myprivatetutor.com, bharattutors.com, tutorindia.net തുടങ്ങി ധാരാളം വെബ്സൈറ്റുകൾ ഇതിന് സഹായകമാണ്.

5. സർവേ

ഓൺലൈൻ സർവേകളിൽ പങ്കെടുത്ത് പണം സമ്പാദിക്കാവുന്നതാണ്. പല കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയുന്നതിനായി ഓൺലൈൻ സർവേകൾ നടത്താറുണ്ട്. ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ച് റിവ്യൂ എഴുതി പണം സമ്പാദിക്കാവുന്നതാണ്.

6. ഓഡിയോ ബുക്ക് റീഡിങ്

ഓഡിയോ ബുക്കുകൾക്ക് പ്രിയമേറുന്ന ഈ കാലത്ത് ഓഡിയോ ബുക്ക് റീഡിങ്ങിലൂടെ ഓൺലൈനായി പണം സമ്പാദിക്കാവുന്നതാണ്. പല ഭാഷകളിലും ഓഡിയോ ബുക്കുകൾക്ക് ആവശ്യക്കാർ ഏറേയാണ്. അതുക്കൊണ്ട് തന്നെ ഓഡിയോ ബുക്ക് റീഡിങിലൂടെ ഓൺലൈനായി വളരെ എളുപ്പത്തിൽ പണം സമ്പാദിക്കാവുന്നതാണ്.

7. പി ടി സി

പി ടി സി അഥവാ പെയ്ഡ് ടു ക്ലിക്ക് വെബ്സൈറ്റുകളിലൂടെ പണം സമ്പാദിക്കാവുന്നതാണ്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താണ് പണം സമ്പാദിക്കേണ്ടത്. ഇതിനായി വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് ജോലി ആരംഭിക്കാവുന്നതാണ്. ഇത്തരം വെബ്സൈറ്റുകളിൽ നിന്ന് പണം ലഭിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശപ്രകാരം സൈറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

8. P 2 P വായ്പ

ഓൺലൈനിലൂടെ പലിശയ്ക്ക് പണം കൊടുക്കുന്ന രീതിയാണ് ഓൺലൈൻ വായ്പ അഥവാ P 2 P ലെൻഡിംങ് എന്ന് പറയുന്നത്. പണം കൊടുക്കാൻ തയ്യാറായവരും വായ്പയ്ക്ക് ആവശ്യമുള്ളവരും ഒരേ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുകയും അത്യാവശ്യ രേഖകളുടെ അടിസ്ഥാനത്തിൽ നിശ്ചിത പലിശ നിരക്കിന്മേൽ വായ്പ കൊടുക്കുകയുമാണ് ചെയ്യുന്നത്. 10 ശതമാനം മുതൽ 28 ശതമാനം വരെയാണ് ഇത്തരം വായ്പകൾക്ക് സാധാരണ ഈടാക്കുന്ന പലിശ നിരക്ക്. മൂന്ന് മാസം മുതൽ 36 മാസം വരെ വായ്പ കാലാവധിയും ലഭ്യമാണ്.

ഓൺലൈനായി പണം സമ്പാദിക്കാൻ വളരെ എളുപ്പമാണ്. എന്നിരുന്നാലും ഇതിനായി പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുമ്പോൾ നാം ഏറേ കാര്യങ്ങൾ ശ്രദ്ധിക്കണം. കൃത്യമായി പണം ലഭിക്കും എന്ന് ഉറപ്പുള്ള വെബ്സൈറ്റുകൾ മാത്രം ജോലിയ്ക്കായി തിരഞ്ഞെടുക്കുക. പണം ലഭിക്കുന്നതിന് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈമാറുമ്പോഴും അധികം പണം സൂക്ഷിക്കാത്ത ബാങ്ക് അക്കൌണ്ട് വിവരങ്ങൾ കൈമാറുക. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

Advertisement