Categories: NEWS

വാട്സ്ആപ്പ് പേ നിങ്ങൾക്കും ഉപയോഗിക്കാം .അറിയേണ്ടതെല്ലാം

Advertisement

ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്സ്ആപ്പ്ന്റെ പുതിയ ഫീച്ചർ ആയ വാട്സ്ആപ്പ് പേ ഇന്ത്യയിൽ വീണ്ടും ലോഞ്ച് ചെയ്തു. മെസ്സേജ് അയക്കുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഒരു ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാർഡും മാത്രമാണ് ഇതിന് ആവശ്യം. വളരെയധികം സുരക്ഷിതമായ പെയ്മെന്റ് സൗകര്യവും വാട്സ്ആപ്പ് ഉറപ്പുവരുത്തുന്നു. ഇന്ത്യയിലെ പത്ത് പ്രാദേശിക ഭാഷകളിലും ഇത് ലഭ്യമാണ്. ​



ഇന്ത്യയിൽ നാന്നൂറ് ബില്യണിൽ അധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിന് യുപിഐ വഴി പണമിടപാടുകൾ നടത്താൻ നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. 40 കോടിയിലധികം വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇന്ത്യയിൽ ഉള്ളതെങ്കിലും രണ്ട് കോടിയോളം ആളുകൾക്ക് മാത്രമേ ഇപ്പോൾ ഈ സൗകര്യം ലഭിക്കുകയുള്ളൂ. യുപിഐ വഴി നടത്തപ്പെടുന്ന പണമിടപാടുകളുടെ 30% സ്വകാര്യ തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ മുഴുവൻ ആളുകളിലേക്കും ഈ സൗകര്യം എത്തിക്കും.

ഇന്ത്യയിലെ മികച്ച ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പെയ്മെന്റ് ബാങ്ക് എന്ന ബാങ്കുകളാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ​

​മറ്റ് പേയ്‌മെന്റ് സർവീസുകൾ ആയ ഗൂഗിൾ പേയും ഫോൺ പേയും പോലെ തന്നെയാവും വാട്സ്ആപ്പ് പേയും പ്രവർത്തിക്കുന്നത്. വാട്സാപ്പിലൂടെ നേരിട്ട് ബാങ്കുകൾക്ക് നിർദ്ദേശം നൽകും, പിന്നീട് യുപിഐ വഴി പണം കൈമാറ്റം ചെയ്യപ്പെടും. ഒരു പേഴ്സണൽ യുപിഐ പിൻ നമ്പറും ക്രിയേറ്റ് ചെയ്യപ്പെടും. വാട്സാപ്പിൽ നിന്ന് യുപിഐ ഉപയോഗിക്കുന്ന മറ്റ് അപ്പു കളിലേക്കും പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുന്നതാണ്.

Advertisement